02 June Friday

ചരിത്രത്തിൽ നിന്നും പാഠം പഠിക്കാത്ത കോൺഗ്രസ്സുകാർ

കെ ടി കുഞ്ഞിക്കണ്ണൻUpdated: Tuesday Jul 7, 2020

ചരിത്രത്തിൽ നിന്നും കോൺഗ്രസ്സുകാർപാഠം പഠിക്കാൻ തയ്യാറാവുന്നില്ലായെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലിപ്പോൾ മതരാഷ്ട്രവാദികളും തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള നീക്കം. തീർത്തും ആത്മഹത്യാപരമായ നീക്കം.കേരളത്തിൻ്റെ മതനിരപേക്ഷ സാഹചര്യത്തിൽ വലിയ ആഘാതമുണ്ടാക്കുന്നതും സംഘപരിവാർ വർഗീയതക്ക് കുളം കലക്കി മീൻ പിടിക്കാൻ സൗകര്യമൊരുക്കിക്കൊടുക്കുന്നതുമായ അപകടകരമായ നീക്കം. ‌‌ ജമാഅത്തെ, എസ്‌ഡിപിഐക്കാരുക്കാരുമായുള്ള രാഷ്ട്രീയ സഖ്യത്തിലൂടെ മതനിരപേക്ഷതക്ക് കുഴികുത്തുകയാണ് കോൺഗ്രസിലെ വാമന ബുദ്ധികളായ നേതാക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കോൺഗ്രസ്സിലെ സെക്കുലറിസ്റ്റുകളായ നേതാക്കളും പ്രവർത്തകരും ഗൗരവ്വവമായി തന്നെ കാണണം.

സങ്കുചിതവും താൽക്കാലികവുമായ രാഷ്ട്രീയ താല്പര്യങ്ങൾക്കായി മതതീവ്രവാദികളും വിഘടന ശക്തികളുമായി കൂട്ടുചേർന്നതിൻ്റെ ദുരന്താനുഭവങ്ങളെ വിസ്മരിച്ച് കളയരുത്.19977 ൽ അടിയന്തിരാവസ്ഥയെ തുടർന്ന് കേന്ദ്രാധികാരത്തിൽ നിന്നു പുറത്തായ കോൺഗ്രസ് അന്നത്തെ ജനതാ ഗവർമെൻ്റിനെ അട്ടിമറിക്കാനാണ് പഞ്ചാബ് ആസാം സംസ്ഥാനങ്ങൾ കേന്ദ്രമായി വളർന്നു വന്ന വിഘടനവാദശക്തികളെ പ്രോത്സാഹിപ്പിച്ചതും അവർക്ക് പരസ്യമായ പിന്തുണ നൽകിയതും. സിക്ക് മത തീവ്രവാദത്തിലധിഷ്ഠിതമായ ഖാലിസ്ഥാൻ പ്രസ്ഥാനത്തെയും അതിൻ്റെ നേതാവായ ഭിന്ദ്രൻവാലയെയും ശ്രീമതി ഇന്ദിരാഗാന്ധി തന്നെ താലോലിച്ച് വളർത്തിയതാണല്ലോ. അവരുടെ തന്നെ ജീവൻ നഷ്ടമാകുന്ന ദേശീയ ദുരന്തമായിട്ടാണ് ആ ബാന്ധവം കലാശിച്ചത്.

ജതാപാർടി സർക്കാരിനെ പിന്തുണച്ചിരുന്ന അകാലിദളിനെ ദുർബ്ബലപ്പെടുത്താനായിട്ടാണ് സിക്ക്മത തീവ്രവാദികളെ ഇന്ദിരാഗാന്ധി പ്രോത്സാഹിപ്പിച്ചത്. ഭിദ്രൻവാലയെ പോലൊരു തീവ്രവാദിയെ ഡൽഹിയിൽ ക്ഷണിച്ചു വരുത്തി വിരുന്നു നൽകിയ ഇന്ദിരാഗാന്ധിയുടെ നടപടിയെ വിമർശിച്ച കുൽദീപ്നയ്യർ എന്ന മുതിർന്ന പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി ഇന്ദിരാഗാന്ധി ഭിന്ദ്രൻ വാലയെ സാത്വീകനായൊരു സന്യാസിയായി ന്യായീകരിക്കുകയായിരുന്നല്ലോ. സിക്ക്‌മത രാഷ്ട്രം ലക്ഷ്യം വെച്ച് വിദേശ ശക്തികളുടെ പിൻബലത്തിൽ സായുധസമരം വരെ പരിപാടിയായി സ്വീകരിച്ച ഭിന്ദ്രൻവാലയെ ആദർശവൽക്കരിച്ചതിൻ്റെ വിലയായിട്ടു കൂടിയായിരുന്നു ശ്രീമതി ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ തന്നെ നൽകേണ്ടി വന്നത്.

അതേ പോലെ ബ്രഹ്മപുത്രാതടങ്ങളിൽ വംശീയ വിഘടനവാദത്തിൻ്റെ വിഷവിത്തു വിതച്ച അസുവിൻ്റെ രുപീകരണസമ്മേളനം ഗോഹട്ടിയിൽ ചെന്ന് ഉൽഘാടനം ചെയ്തതും ശ്രീമതി ഗാന്ധിയായിരുന്നല്ലോ. അസുവിൻ്റെ തുടർച്ചയിലാണല്ലോ ഉൽഫയും ബോഡോ തീവ്രവാദവുമെല്ലാം വളർന്നതും ആസാം താഴ് വരകളെ രക്തപങ്കിലമാക്കിയതും.സാമ്രാജ്യത്വത്തിൻ്റെ ബാൾക്കനൈസേഷൻ പദ്ധതികളാണിത്തരം വിഘടനവാദ പ്രസ്ഥാനങ്ങളെന്ന് തിരിച്ചറിയാതെ സങ്കുചിത രാഷ്ടീയ താല്പര്യങ്ങൾക്കായി ഛിദ്രശക്തികളെ പാലും പഴവും നൽകി താലോലിക്കുകയാണ് കോൺഗ്രസുകാർ ചെയ്തത്.

പഞ്ചാബിൽ ഓപ്പറേഷർ ബ്ലൂസ്റ്റാറിലേക്ക് വരെ കാര്യങ്ങൾ എത്തിയത് അവസരവാദപരമായ, അധികാരരാഷ്ട്രീയക്കളിയുടെ മുൻപിൻ ആലോചനയില്ലാത്ത നീക്കങ്ങളായിരുന്നു. അതിൻ്റെ ഫലം കണക്കാക്കാനാവാത്ത മനുഷ്യ ദുരന്തങ്ങളും ദേശീയ നേതാക്കളുടെ ജീവഹാനികളുമായിരുന്നു.

ജമാഅത്തെ ഇസ്ലാമിയെ അതിൻ്റെ ആരംഭകാലം മുതൽ അതിശക്തമായ എതിർത്ത നമ്മുടെ ദേശീയ നേതാക്കളിൽ പ്രമുഖൻ ജവഹർലാൽ നെഹറുവായിരുന്നു. നെഹറു ആർ എസ് എസിനെ പോലെ അപകടരമായ മത രാഷ്ട്രവാദികളായിട്ടാണ് ജമാഅത്തെ ഇസ്ലാമിയെ  വിലയിരുത്തിയിട്ടുള്ളത്.ഹുകൂമത്തെ ഇലാഹിയെന്ന ദൈവാധികാര വ്യവസ്ഥ മുന്നോട്ട് വെച്ച ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ ജനാധിപത്യത്തിൻ്റെയും ആധുനികതയുടെയും ജീവിത മൂല്യങ്ങൾക്കും രാഷ്ട്ര വ്യവസ്ഥകൾക്കുമെതിരായ ഫാസിസ്റ്റ് രാഷ്ടീയമായിട്ടാണ് നെഹറു വിലയിരുത്തിയത്. 1947 ഫെബ്രുവരിയിൽ പാറ്റ്നയിൽ നടന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനത്തിൽ ഗാന്ധിജി ക്ഷണിക്കപ്പെട്ടു. സുജനമര്യാദയുടെ പേരിൽ ഗാന്ധി ക്ഷണം നിരസിച്ചില്ല.അതിൽ പങ്കെടുക്കുകയും ചെയ്തു.നെഹറുവുൾപ്പെടെ പ്രമുഖരായ ദേശീയ നേതാക്കളും ദേശീയ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന പത്രങ്ങളും ഗാന്ധിജി അതൊഴിവക്കണമായിരുന്നെന്ന് അഭിപ്രായപ്പെട്ടു. പല കോൺഗ്രസ് നേതാക്കളും ഗാന്ധിജിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു.ആർഎസ്എസിൻ്റെ മറുപുറം കളിക്കുന്നവരും ഹിന്ദുരാഷ്ട്ര വാദത്തിൻ്റെ മുസ്ലിം പതിപ്പുമാണ് ജമാഅത്തെ ഇസ്ലാമിയെന്നായിരുന്നു വിമർശനം. ദൈവികാധികാരവ്യവസ്ഥ എന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം വലിയ രീതിയിൽ വിമർശിക്കപ്പെടുകയും പൊതു സമൂഹത്തിൽ നിന്ന് സമ്മർദ്ദങ്ങൾ ഉയർന്നു വരികയും ചെയ്തതോടെയാണ് അവർ ഇഖാമത്തുദ്ദീൻ എന്ന് ലക്ഷ്യത്തിൽ മാറ്റം വരുത്തുന്നത്. ദേശീയ നേതാക്കളെയുംജനങ്ങളെയും കബളിപ്പിക്കാനുള്ള ഒരു കൗശലം മാത്രമായിരുന്നു ഈ വാക്…


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top