20 April Saturday

പുകയില ചവച്ച വരനെ തല്ലി വധു; സ്‌കിറ്റിനെ വ്യാജവാര്‍ത്തയാക്കി മാധ്യമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതാണ് വിവാഹ മണ്ഡപത്തില്‍ വരനെ വധു തല്ലുന്ന വീഡിയോ. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ പുകയില ചവയ്ക്കുന്നത് കണ്ട വധു രോഷാകുലയായി വരനെ തല്ലിയെന്നാണ് വാര്‍ത്തകള്‍ വന്നത്. ദേശീയ മാധ്യമങ്ങളില്‍ മാത്രമല്ല, മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാള മാധ്യമങ്ങളും വീഡിയോ ഏറ്റുപിടിച്ചു. പുകയിലക്കെതിരെ സാമൂഹ്യപ്രതിബദ്ധതയോടെ പ്രതികരിച്ച വധുവിന് അഭിനന്ദനങ്ങള്‍ നിറയുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി മാധ്യമങ്ങള്‍ 'ആഘോഷിച്ച' വീഡിയോ ഒരുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ കോമഡി സ്‌കിറ്റിന്റേതായിരുന്നു. 2020 ഏപ്രില്‍ 4ന് ചന്ദന്‍ മിശ്ര എന്ന യൂടൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 7-ാം മിനിറ്റ് കഴിഞ്ഞാണ് പ്രസ്തുത ഭാഗം വരുന്നത്.

യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ പല കഥകള്‍ ചേര്‍ത്താണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ആജ്തക്, ടൈംസ് നൗ, വണ്‍ ഇന്ത്യ, എന്‍ഡിടിവി, ഒപിഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിലൊക്കെയും വാര്‍ത്തവന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top