27 April Saturday

വീണ്ടും അബദ്ധത്തില്‍ ചാടി ബിജെപി; ട്വിറ്ററില്‍ ട്രെന്‍ഡ് ആക്കാനിരുന്ന ട്വീറ്റുകള്‍ പുറത്ത് വിട്ട് ബിജെപി എംപി പരേഷ് റാവല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018

ന്യൂഡല്‍ഹി > വീണ്ടും അബദ്ധത്തില്‍ ചാടി ബിജെപി. ട്വിറ്ററില്‍ ട്രെന്‍ഡ്  ചെയ്യിക്കാനായി ബിജെപി ഐ ടി സെല്‍ തയ്യാറാക്കിയ ട്വീറ്റുകള്‍ നടനും ബിജെപി എംപിയുമായ പരേഷ് റാവലിന്റെ ഒറിജിനല്‍ അക്കൗണ്ട് വഴി അബദ്ധത്തില്‍ പുറത്തായി.

#JhoothiCongress
എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ തയ്യാറാക്കിയിരുന്ന ട്വീറ്റും മറ്റു അനുബന്ധ നിര്‍ദേശങ്ങളും അടങ്ങുന്ന ഗൂഗിള്‍ രേഖകള്‍ ആണ് പരേഷ് റാവലിന്റെ അക്കൗണ്ട് വഴി പുറത്ത് വന്നത്. ജനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ട്വീറ്റുകളുടെ ഡ്രാഫ്റ്റുകളും പരേഷ് റാവല്‍ പുറത്ത് വിട്ട രേഖകകളില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനെ രാഷ്ട്രീയപരമായി എതിര്‍ക്കുന്നതിനുള്ള ബിജെപി നിര്‍ദേശങ്ങളും പുറത്ത് വന്ന ട്വീറ്റിലുണ്ട്.

ഇംഗ്ലീഷിലും ഹിന്ദിയിലുമായുള്ള രേഖകളാണ് പരേഷിന്റെ അക്കൗണ്ട് വഴി പുറത്ത് വന്നിരിക്കുന്നത്. ബിജെപിയുടെ രഹസ്യ നീക്കമാണ് ഒരു ട്വീറ്റിലൂടെ പരേഷ് പുറത്താക്കിയത്.

കോണ്‍ഗ്രസിനെതിരെ ട്വിറ്ററില്‍ ട്രെന്‍ഡ് ആക്കാനായി തയ്യാറാക്കിയിരുന്ന ട്വീറ്റുകള്‍ അബദ്ധത്തില്‍ പുറത്ത് വന്നതോടെ പരേഷ് റാവല്‍ ട്വീറ്റുകള്‍ അക്കൗണ്ടില്‍ നിന്നും നിക്കം ചെയ്‌തിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top