27 April Saturday

ജനദ്രോഹനയങ്ങളെ സംഘപരിവാര്‍ അനുകൂലമാക്കി എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? ഈ മാതൃഭൂമി വാര്‍ത്ത നോക്കൂ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

കോർപറേറ്റ‌് സേവ മറയില്ലാതെ നടപ്പാക്കാൻ സർക്കാർ മടിക്കില്ലെന്ന‌് വ്യക്തമാക്കിയാണ്‌ 13 തൊഴിൽ നിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയ ബില്ലിന്‌ ബിജെപി മന്ത്രിസഭ അംഗീകാരം നൽകിയത്‌. രാജ്യത്തെ മഹാഭൂരിപക്ഷം തൊഴിലാളികളെയും ചൂഷണത്തിന്‌ വിട്ടുകൊടുക്കുന്ന ബിൽ പക്ഷേ മാതൃഭൂമി പത്രത്തിന്‌ സ്വാഭാവികമായ ഒരു സംഭവം മാത്രമാണ്‌. സംസ്ഥാന സർക്കാർ ആണ്‌ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരുന്നതെങ്കിൽ ഇടതുപക്ഷത്തിന്റെ തൊഴിലാളി വിരുദ്ധത എന്നരീതിയിൽ ആഘോഷിക്കുമായിരുന്നു. മിനേഷ്‌ രാമനുണ്ണിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

ഈ വാർത്തക്കൊരു പ്രത്യേകതയുണ്ട്‌.

അത്യന്തം തൊഴിലാളി വിരുദ്ധമായ ഒരു വാർത്ത എങ്ങനെ പോസ്റ്റിറ്റീവ്‌ ആയി, സംഘപരിവാർ അനുകൂലമായി റിപ്പോർട്ട്‌ ചെയ്യണം എന്നതിന്റെ ക്ലാസിക്‌ എക്സാമ്പിൾ ആണു 'മാതൃ(ജന്മ) ഭൂമി'യിലെ ഈ വാർത്ത.

ഈ നിയമം സംസ്ഥാന സർക്കാർ ആണു കൊണ്ടു വരുന്നതെങ്കിൽ എങ്ങനെ റിപ്പോർട്ട്‌ ചെയ്യുമായിരുന്നു എന്നു ആലോചിക്കുക. "ഇരിക്ക്‌ ജോലിസ്ഥലത്ത്‌, പിണറായിയുടെ പുതിയ ആജ്ഞ ' എന്ന ടൈറ്റിൽ ഫ്രണ്ട്‌ പേജിൽ മെയിൻ ഹെഡിംഗ്‌, 'ശക്തമായി എതിർക്കും' എന്ന പ്രതിപക്ഷ അഭിപ്രായം, ഗോപീകൃഷ്ണന്റെ കാർട്ടൂൺ, അഡ്വ. ജയശങ്കറിന്റെയോ മറ്റോ ലേഖനം, എട്ടു മണിക്കൂർ ജോലിയെക്കുറിച്ചുള്ള മുഖ പ്രസംഗം, ചാനലിൽ അന്തിച്ചർച്ച...അങ്ങനെ വലിയ സ്കോപ്പുള്ള സാധനമാണു പോസിറ്റീവായി കേന്ദ്രത്തിനു പരിക്ക്‌ ഏൽക്കാതെ അവർ നൽകിയിരിക്കുന്നത്‌.

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ സംഘപരിവാർ കൊണ്ടു വരുന്ന ജനദ്രോഹ നയങ്ങളെ വെളുപ്പിച്ച്‌ എടുക്കുന്നു എന്നത്‌ മനസിലാക്കാനുള്ള ഒന്നാന്തരം ഉദാഹരണമാണു ഇത്‌. ഈ വാർത്ത എഴുതിയ ന്യൂസ്‌ ഡെസ്കിലെ കാര്യവാഹക ചാണകം നാളെ ഈ നിയമം അവനും കൂടി ബാധകമാണു എന്നു ആലൊചിച്ചിരുന്നെങ്കിൽ എന്നു മാത്രമേ പറയാനുള്ളൂ!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top