01 October Sunday

"ബീഫും ബിജെപിയും പിന്നെ മോഡിയുടെ പാകിസ്ഥാന്‍ പ്രേമവും"... കലങ്ങിയോ, ഇല്ലെങ്കില്‍ ഒന്ന് കലക്കി നോക്കാം

Pinko H UmanUpdated: Thursday Jan 4, 2018


ബീഫെന്ന് കേട്ടാലേ ബിജെപിക്ക് കട്ടവിരോധമാണെന്നെല്ലാം ഗോമാതാക്കളുടെ ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നത് ശരിയാണ്.എന്നാല്‍ അത് അത്ര ശരിയല്ലെന്നുമാത്രമല്ല ബീഫിനോട് ബിജെപിക്ക് പെരുത്ത് ഇഷ്ടവുമാണ്. ബീഫിനോടും ബീഫിന്റെ ഇന്ത്യയിലെ കയറ്റുമതിക്കാരേയും ഇന്ത്യയില്‍ നിന്ന് ബീഫ് കൂടുതല്‍ കയറ്റി അയക്കുന്ന പാകിസ്ഥാനോടും ബിജെപിക്കും മോഡിക്കും വലിയ ഇഷ്ടമാണെന്നാണ് കള്ളം ചേര്‍ക്കാത്ത കണക്കുകള്‍ പറയുന്നത് ..

പാകിസ്ഥാനോടുള്ള മോഡിയുടെ  പ്രണയം നല്ല അസ്സല്‍ ബിസിനസാണ്. അതാണ്‌ ബീഫ് ബിസിനസും തെരഞ്ഞെടുപ്പ് ഫണ്ട് ബിസിനസും. ആ ബിസിനസ് ഇങ്ങനെ .. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ബീഫ് കയറ്റി അയക്കുന്നത് പാകിസ്ഥാനിലേക്ക് . കയറ്റുമതിയുടെ 91.5 ശതമാനവും ബിജെപി ഭരിക്കുന്ന യോഗിയുടെ യുപിയില്‍നിന്നും ഫഡ്നാവിസിന്റെ മഹാരാഷ്ട്രയില്‍നിന്നും.ഒപ്പം ബീഫ് കയറ്റുമതിക്കാരില്‍ നിന്നും ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലേക്കെത്തിയത് 2.50 കോടി രൂപ. ആ ബിസിനസ് അത്ര ചെറുതല്ല. അടുക്കളയില്‍ ഒരല്‍പ്പം മാംസം സൂക്ഷിച്ചതിന്  ആര്‍എസ്എസിന്റെ ഗോരക്ഷകരാല്‍ കൊല്ലപ്പെട്ടവരുടെ നാട്ടില്‍തന്നെയാണ് വഫ് ബിസിനസ് ആയ "ബീഫ്-ബിജെപി- പാകിസ്ഥാന്‍ കോംബോഡിഷ് "ഉള്ളതെന്നും  പിങ്കോ എച്ച് ഉമന്‍ (Pinko H Uman)എഴുതുന്നു.
ഫേസ് ബുക്ക് പോസ്റ്റ് ചുവടെ

ബിഫിനെ പറ്റി, ബി.ജെ.പിയെ പറ്റി !!!
..........................................................................

"ബിഗ് ബീ "യെ പറ്റിയാണ് പറയാൻ പോകുന്നത് !! മമ്മൂക്കയുടെ #BIG B യെ പറ്റിയല്ല, "ബീഫിനെയും", "ബീ.ജെ.പി" യെ പറ്റിയുമാണ് ,.!! പിങ്ക് റെവല്യുഷനെതിരായി ഉള്ള പ്രചരണങ്ങളും, അലയൊലികളും 2014 മുതലിങ്ങോട്ട് ബി.ജെ.പിയും, മോദിയും കൂടെ കൂടുന്നുണ്ട്..! ഇന്ന് മോദിയുടെ ബീഫ് പോളിറ്റിക്സ് പോലെ തന്നെ സ്വഭാവികമായി മാറി ,ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും !! ഇതിനിടയിൽ മറ്റൊന്ന് കുടെ പറയണം..! അത് മോദിയുടെ / RSS ന്റെ പാകിസ്ഥാൻ പ്രേമമാണ്..!! അങ്ങനെയൊന്ന് ഉണ്ടോ എന്ന് ചിന്തിച്ചാൽ ഒന്ന് രണ്ട് കാര്യങ്ങൾ ഓർമ്മിപ്പിക്കാം!!

2014 മാർച്ചിൽ ആണ് തിരഞ്ഞെടുപ്പ് പ്രതിയോഗിയായ ശ്രീ അരവിന്ദ് കേജരിവാളിനെ മോദി പാകിസ്ഥാൻ ഏജന്റ് എന്ന് വിളിക്കുന്നത് .ഓർക്കാത്തവർക്കായി ദേ ലിങ്ക്(http://m.hindustantimes.com/…/story-oTrX1M43uYZFWRR7oeDdoI.…)

2017 ൽ അത് മൻമോഹൻ സിംഗും ,മണിശങ്കർ അയ്യറുമാണ് മോദിക്ക് പാക് എജന്റുമാർ ,! ഇതിനിടയിൽ 2015ൽ നിതിഷ് കുമാറിനെതിരായും, 2016 ൽ മമതാ ബനാർജിക്കെതിരെയും പാക് ബന്ധം മോദി ആരോപിച്ചിരുന്നു." ഈ പറഞ്ഞ ആളുകളൊക്കെ ഇന്ന് ഇന്ത്യയിലുണ്ട്..! ആരെയും പാക് ബന്ധം ആരോപിച്ചതല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ലാ,.
ഇവരിൽ മുന്ന് പേർ ഇന്ന് മുഖ്യമന്ത്രിമാരാണ്...! മോദിക്ക് പാക് ബന്ധം ആരോപിക്കാൻ തെളിവുകളൊന്നും വേണ്ടാ.,!! അങ്ങ് ആരോപിച്ചാൽ മതി..! നമ്മൾക്ക് അങ്ങനെ പറ്റിലല്ലോ...! രണ്ട് മലേഗാവ് സ്ഫോടന കേസ് പ്രതിയായ ദയാനന്ദ് പാൻഡേയുടെ കുറ്റസമ്മദമൊഴിൽ പറഞ്ഞത് RSS ന് lSl ഫണ്ട് ചെയ്യണുണ്ട് എന്നതാണ്.(http://zeenews.india.com/…/isi-funded-rss-leaders-pandeys-c…)
ബിഫും, ബി.ജെ.പിയും, പാക്കിസ്ഥാനുമടങ്ങിയ ഒരു കോംബോ ഡിഷാണ് ഇന്ന്..! നോക്കാം.!

മോദിയുടെ കാലത്തെ ഇന്ത്യക്ക് പാക്കിസ്ഥാൻ എന്ന രാജ്യം പ്രിയപ്പെട്ടതാക്കുന്നത് ഏത് മേഖലയാണെന്നറിയമോ??? അത് ബിസിനസാണ്.. സംശയമുണ്ടെങ്കിൽ ഈ ലിങ്ക് പരിശോധിക്കു.! (https://tradingeconomics.com/india/exports-to-pakistan)
എന്ത് ബിസിനസാണ് ഇന്ത്യക്ക് പാക്കിസ്ഥാനുമായുള്ളതെന്ന് ചോദിച്ചാൽ പ്രധാനപ്പെട്ടത് #ബീഫ് കയറ്റുമതിയാണ്, ഇനി ഏത് സംസ്ഥാനങ്ങൾ ആണ് പാക്കിസ്ഥാനിലേക്ക് ബീഫ് കയറ്റുമതിയിൽ മുന്നിൽ എന്ന് ചോദിച്ചാൽ ബി.ജെ.പി ഭരിക്കുന്നവ എന്നതാണ് ഉത്തരം ! നോക്കാം.Directorate General of Commercial Intelligence and Statistics (DGCIS) ന്റെ കണക്കു പ്രകാരം ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ആകെ ബിഫിന്റെ 91.5% എക്സ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലേ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്..!!യോഗിയുടെ ഉത്തര പ്രദേശും ( 58. 7 %), ഫഡ്നാവിസിന്റെ മഹാരാഷ്ട്രയും (32.8% ) ആണ് ആ സംസ്ഥാനങ്ങൾ! (http://www.dgciskol.nic.in/)

ഇനി മറ്റൊന്ന് പൊളിറ്റിക്കൽ ഡോണേഷനാണ്..! 2014-15 കാലയളവിൽ ഇലക്ഷൻ ഡോണേഷനായി ബി.ജെ.പി ,ബിഫ് കയറ്റുമതിക്കരിൽ നിന്നും കൈപറ്റിയത് 2.50 കോടി രൂപയാണ്.ഇലക്ഷൻ കമ്മിഷന് BJP കൊടുത്ത രേഖയിൽ പറയുന്നതാണിത് !?
https://timesofindia.indiatimes.com/…/articles…/50195323.cms

2014 ലെതിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് Frigorifico Allana Ltd, Frigerio Converva Allana Ltd ,പിന്നെ Indagro Foods Ltd എന്നി ബിഫ് എക്സ്പോർട്ടേർസ് കമ്പനികൾ രണ്ട് കോടി രൂപയാണ് ഡോണേഷൻ നൽകിയത് !! ഈ മുന്ന് കമ്പനികളും
ഇന്ന് "Allanasons Ltd " എന്ന ബഹുരാഷ്ട്ര കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് !! മുംബൈയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്, പ്രിമിയം ട്രേഡിങ്ങ് ഹൗസസ് എന്ന നിലയിലേക്ക് കമ്പനി മാറ്റിയതിനാൽ ഗവൺമെന്റ് തലത്തിൽ നിന്നും ഒട്ടനവധി ഇളവുകളാണ് കമ്പനി നേടിയെടുക്കുന്നത് !! ദേവേന്ദ്ര ഫഡ്നാവിസ് ആണ് അവിടെ മുഖ്യമന്ത്രി എന്ന് ഓർക്കണം..!
1) http://www.allana.com/our-group/
2) ‎http://www.eximin.net/NewsDetails.aspx?name=29088

ഇനി ആന്റി ബീഫ് തലവനും, ബി.ജെ.പി ക്കാരനുമായ സംഗിത് സിംഗ് സോമിന് ആൽ ദൂവ' എന്ന ബിഫ് Trading company യുമായുള്ള ബന്ധം കുടെ അന്വേഷിച്ചാൽ നന്ന് !!

മറ്റൊരു വസ്തുത എന്നത് ഇത്രയധികം മനുഷ്യരെ സംഘപരിവാരം കൊന്നു കളഞ്ഞത് ബിഫിന്റെയും ,പശുന്റെയും പേരിലാണ്!! യഥാർത്ഥത്തിൽ ഇവർ പശുക്കള സംരക്ഷിക്കണുണ്ടോ?? മാധ്യമ വാർത്തകൾ മറ്റൊന്നാണ് സൂചിപ്പിക്കണത്,
1) 8122 പശുകളാണ് രാജസ്ഥാനിൽ മാത്രം ഒരു വർഷത്തിനിടെ മരണപ്പെട്ടത്..
(http://www.tribuneindia.com/…/8-122-cows-died-s…/276859.html)

2) 1300 പശുകളാണ് മധ്യപ്രദേശിൽ 4 മാസത്തിനിടെ മാത്രം മരണപ്പെട്ടത് '!!http://www.newsx.com/…/madhya-pradesh-amid-surging-vigilant…

3) അഞ്ച് മാസത്തിനിടെ യൂ .പിയിൽ മാത്രം മരണപ്പെട്ടത് 152 പശുകളാണ്! http://www.hindustantimes.com/…/story-2bRfuRFo3qUyxFTr5x3Yc…

ഇനിയുമേറെ എഴുത്താനുണ്ട്, എങ്കിലും ചുരുക്കയാണ്..!! ഇന്ത്യയിലേ 70% ജനങ്ങളും മത്സ്യഹാരം കഴിക്കുന്നവരാണ്. നമ്മുടെ കേരളത്തിൽ 97% ആണ് കണക്കിൽ !!(http://m.huffingtonpost.in/…/14/how-india-eats_n_10434374.h…)
ഇനി ഇന്ത്യൻ ജനസംഖ്യ പരിശോധിച്ചാൽ 80 % ഹിന്ദുകളാണ്..! ഇതിൽ ചെറുപക്ഷം മാത്രമാണ് വെജിറ്റേറിയൻസ് , അതായത് ബഹുഭുരിപക്ഷവും മാംത്സാഹാരികളാണ്..! സംഘപരിവാറിന്റെ പ്രവർത്തകരടക്കം എന്ന് കുടെ പറയണം..!!,(https://www.dailyo.in/…/meta-hindus-food-…/story/1/17803.htm)

അതിനാൽ പ്രിയപ്പെട്ട സംഘ പ്രവർത്തകരെ നിങ്ങൾ പശുവിന്റെ പേരിൽ, ബിഫ് വിട്ടിൽ സൂക്ഷിച്ചതിന്റെയും, കഴിച്ചതിന്റെയും പേരിൽ മനുഷ്യരെ കൊല്ലാൻ ഇറങ്ങുബോൾ നിങ്ങളുടെ ഗുരുജി സവാർക്കർ ഇതിനെ പറ്റി ഒക്കെ എന്താണ് പറഞ്ഞതെന്നു കുടെ വായിക്കു !!
https://www.thequint.com/…/vd-savarkar-on-muslims-cow-worsh…

എന്നിട്ടും മനസ്സിലായില്ലെങ്കിൽ ഹിന്ദു മതം മൃഗങ്ങളെ പറ്റി എന്ത് പറയുന്നു എന്നു കുടി വായിക്കു..http://www.hinduwebsite.com/hinduism/essays/animals.asp

അപ്പോൾ ശരി, ചാണക്കം കലങ്ങട്ടെ..!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top