05 December Tuesday

'എന്തിനും മുതിരുന്ന' മാധ്യമപ്രവര്‍ത്തനം: ബാലറാമിന്റെ നുണ പ്രചരിപ്പിച്ച ബി ആര്‍ പിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 11, 2018

വി ടി ബാലറാമിനെതിരെ ഉണ്ടാകാത്ത ആക്രമണം ഉണ്ടായെന്നു പ്രചരിപ്പിച്ച 'മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍' ബി ആര്‍ പി ഭാസ്ക്കറിന് സോഷ്യല്‍ മീഡിയയുടെ രൂക്ഷ പരിഹാസം. ചില എഫ് ബി പോസ്റ്റുകള്‍ താഴെ:

ദീപക് ശങ്കരനാരായണന്‍ എഴുതുന്നു:

'എടോ, ഈ കോളേജിൽ ലക്ചറർ ആയി ഒരു
കരിങ്കല്ല് ഇപ്പോൾ കേറ്റിവച്ചാൽ അടുത്ത മുപ്പത് കൊല്ലം കഴിയുമ്പോൾ അത് താനേ പ്രിൻസിപ്പലാവും'

***************************

ഡിഗ്രിക്ക് പഠിക്കുമ്പോൾ കുറച്ചുകാലം ഒരു മരയൂള പ്രിൻസിപ്പലായിരുന്നു.

ഇയാളിതെങ്ങനെ പ്രിൻസിപ്പലായി എന്ന് ഉറക്കെ അതിശയിച്ചപ്പോൾ അന്നത്തെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞതാണ് ആദ്യവാചകം.‌

ശ്രീ. ബി ആർ പി ഭാസ്കർ ഇങ്ങനെയായിരിക്കണം മുതിർന്ന മാദ്ധ്യമപ്രവർത്തകനായത്.

അല്ലാതെ കാളപെറ്റു എന്ന് കേൾക്കുമ്പോൾ ഇതുപോലെ മറുപിള്ളയെടുക്കാൻ ചെല്ലുന്ന ഇദ്ദേഹം ജേണലിസത്തിൽ എന്തെടുത്തിട്ട് മുതിരാനാണ്?!

കെ എ ഷാജി എഴുതുന്നു
KA Shaji
ശ്രീ ബി ആര്‍ പി ഭാസ്കര്‍ അവര്‍കളുടെ പല സമീപകാല പോസ്റ്റുകളും കാണുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇത്രയധികം മുതിര്‍ന്നവര്‍ ആകേണ്ടതില്ല എന്ന് തോന്നിപ്പോകുന്നത്. കൈവെട്ടുന്ന കോയയുടെ അഭിപ്രായങ്ങള്‍ക്ക് അപ്പുറം ഒന്നിലും ഒബ്ജെക്ടിവിറ്റി കാണാന്‍ ആകാത്ത അവസ്ഥ ദയനീയം ആണ്. ശ്രീ ഭാസ്കര്‍ അവര്‍കളുടെ ഉജ്വല ഭൂതകാലം മറന്നല്ല പറയുന്നത്.

ഷിയാസ് ഷംസു എഴുതുന്നു:

shiyas shamsu

ഫൈസീ നീ തിരിച്ചൊന്ന് ആലോചിച്ച് നോക്കിയേ എന്ന് തിലകൻ ദുൽഖർ സൽമാനോട് പറയുന്നൊരു രംഗമുണ്ട് ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ.

എനിക്കും ഇപ്പോ അത് തന്നെയാണ് പറയാനുള്ളത്. നിങ്ങൾ തിരിച്ചൊന്ന് ആലോചിച്ച് നോക്കിയേ.


മലരാമനും സംഘവും തിരക്കഥ രചിച്ച് സി.പി.ഐ.എം ആക്രമണം എന്ന നാടകം തുടങ്ങി നിമിഷങ്ങൾക്കകം യാഥാർത്ഥ്യം എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ആ വീഡിയോ പുറത്ത് വന്നില്ലായിരുന്നെങ്കിലോ?

ഒന്നാലോചിച്ച് നോക്കിയേ?

മനോരമ ,മാതൃഭൂമി തുടങ്ങി സകല മാമാ മാധ്യമങ്ങളും കൂടി ചർച്ചയങ്ങ് കൊഴുപ്പിച്ചേനെ? ഇന്നത്തെ അന്തിച്ചർച്ച എല്ലാ ചാനലിലും സി.പി.ഐ.എം ഫാസിസം എന്നായേനേ?

എഫ് ബി യിലെ സ്വയം പ്രഖ്യാപിത നിഷ്പക്ഷർ, സംഘി കോങ്ങി ലീഗ് മൗദൂദി സുഡാപ്പി തുടങ്ങിയ സകലമാന സി.പി.ഐ.എം വിരുദ്ധർ, അല്ലാത്ത സമയങ്ങളിലെല്ലാം കഥയും കവിതയും മാത്രം അറിയുന്ന ചിലർ , രാഷ്ട്രീയം എഴുതുമ്പോൾ മോഹനൻ വൈദ്യരാകുന്ന ഡോക്ടർ , എ.കെ.ജി. യെ അപമാനിച്ച വിഷയത്തിൽ ഉള്ളിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് തൃത്താല ഫ്രോഡിനെ നോവിക്കാത്ത പോസ്റ്റിട്ട ചില കുളിർ കച്ചവടക്കാർ തുടങ്ങിയ എല്ലാവരുടെയും വാളുകളിൽ സി.പി.ഐ.എമ്മിന് ഗംഭീര ക്ലാസ്സ് എടുക്കൽ തന്നെ നടന്നേനെ.?

ബൽ രാമന്റെ കാർ ഇടിച്ച് പോലീസ് കാരന് പരിക്കേറ്റത് കണ്ണൂരിന്റെ അയൽ ജില്ലകളിൽ ഏതെങ്കിലും ആയിരുന്നെങ്കിൽ സഖാവ് പി.ജയരാജനെ പ്രതിയാക്കി ശിക്ഷ വിധിക്കൽ അടക്കം ഇന്ന് തന്നെ നടത്തിയേനെ.

ഗജഫ്രോഡ് രാമന്റെ എല്ലാ തിരക്കഥയും പൊളിക്കുന്ന രീതിയിലായിപ്പോയി ആ വീഡിയോ പുറത്ത് വന്നത്. ഈ വീഡിയോ പുറത്ത് വരാൻ രണ്ട് ദിവസം വൈകിയിരുന്നെങ്കിൽ മാമൻ മാപ്പിള രമ അടക്കമുള്ള മാധ്യമ ഊളകൾ രണ്ട് ദിവസം കൊണ്ട് എത്രത്തോളം സി.പി.ഐ.എമ്മിനെതിരെ ആക്രമിക്കാമോ അത്രയും ആക്രമിച്ച് പരമാവധി പേരെ തെറ്റിദ്ധരിപ്പിച്ചതിന് ശേഷം 2 ദിവസം കഴിയുമ്പോൾ പത്രത്തിലെ ആരും ശ്രദ്ധിക്കാത്ത മൂലയിൽ യഥാർത്ഥ വാർത്ത കൊടുത്ത് പത്രധർമ്മം തെളിയിച്ചേനെ?

എന്തായാലും സഖാവ് പറഞ്ഞത് പോലെ രാമന്റെ വാനരസേന ഒരു പിരിവ് നടത്തി കാറിന്റെ മിറർ വാങ്ങിക്കൊടുത്തില്ലെങ്കിൽ ആ മാർക്ക് കള്ളൻ ഏതെങ്കിലും അംഗൻവാടിയുടെ യോ സ്കൂളിന്റെയോ കഴുക്കോലൂരി വിറ്റ് മിററിന്റെ വിലയും അതിന്റെ ഇരട്ടിയും അടിച്ചുമാറ്റും.

നുണയാണെന്ന് ബോധ്യപ്പെട്ടാലും തിരുത്താൻ ഉള്ള ഉളുപ്പില്ലായ്മ ആണോ കെ.പി.സി.സി. ഐ.ടി.സെല്ലിൽ ചേരാൻ വേണ്ട യോഗ്യത?

ആ വീഡിയോ എടുത്ത് പുറത്ത് വിട്ട ആൾക്ക് ഒരു ബിഗ് സല്യൂട്ട്.

ഒരു ഗജ ഫ്രോഡിനും കൂട്ടർക്കും കള്ള പ്രചാരണത്തിന് അവസരം നൽകാതെ നിമിഷങ്ങൾക്കുള്ളിൽ ആ വീഡിയോ പുറത്തെത്തിച്ചതിന്..

ഷൈജു എഴുതുന്നു

shiju അറിവുണ്ടെങ്കിലും പ്രായമേറിടിലും വിവേകം എന്ന സംഗതി എല്ലാവർക്കും ഉണ്ടാവില്ലെന്നതിന് ഉദാഹരണമാണ് സാറെ നിങ്ങൾ.. ഒരല്പം വിവേകം ഉണ്ടായിരുന്നെങ്കിൽ ഈ കുറിപ്പ് പിൻവലിച്ച് സിപിഎമ്മിനോട് മാപ്പ് പറയുമായിരുന്നില്ലേ?

പോസ്റ്റ് പിന്‍വലിയ്ക്കാന്‍ അഭ്യര്‍ഥിച്ച് കെ ജി  സൂരജ് എഴുതിയ കുറിപ്പ്:

പ്രിയ ബി ആർ പി ഭാസ്‌ക്കർ മാഷിന്,

2018 ഏപ്രിൽ 10 ന് താങ്കൾ ഫേസ് ബുക്ക് പ്രൊഫൈലിൽ നടത്തിയ പ്രതികരണങ്ങളിലൊന്ന് ചുവടെ ചേർക്കട്ടെ.

'തൃത്താല കൂടല്ലൂരിൽ വി ടി ബലറാമിനു നേരേ സി പി എം ആക്രമം. കാറിന്റെ ചില്ലുകൾ അടിച്ച് തകർത്തു. വി ടി ക്കും പരിക്ക്. സി പി എം കാടത്തിനെതിരെ പ്രതിഷേധിക്കുക'.

പാലക്കാട് തൃത്താലയിൽ കഴിഞ്ഞ ദിവസം സി.പി.ഐ (എം) സഖാക്കൾക്ക് നേരെ അമിതവേഗത്തില്‍ വാഹനമോടിച്ചു കയറ്റി അപായപ്പെടുത്താന്‍ വി ടി ബല്‍റാം എം എല്‍ എ നടത്തിയ ശ്രമത്തെയാണ് മേൽസൂചിത നുണപ്രചരണത്തിലൂടെ താങ്കളടങ്ങുന്നവർ വെള്ള പൂശാൻ ശ്രമിച്ചത്. വിഷയവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലേയ്ക്ക് താങ്കളുടേയും സമാനമാംവിധം കെട്ടുകഥൾ നിർമ്മിച്ചവരുടേയും ശ്രദ്ധ ക്ഷണിയ്ക്കുന്നു.

സഖാക്കൾക്കിടയിലേയ്ക്ക് അമിത വേഗത്തില്‍ ബല്‍റാമിന്റെ വാഹനം പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണല്ലോ. വാഹനത്തിന്റെ സൈഡ് ഗ്ലാസ് സിവിൽ പോലീസ് ഓഫീസർ രഞ്ജിത്തിന്റെ കൈയ്യില്‍ തട്ടി തകര്‍ന്നു വീഴുകയായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ കൈയ്ക്ക് പരിക്കുകളുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച ഗുരുതരമായ വീഴ്ച്ച മറച്ചുവെയ്ക്കാൻ താങ്കളടക്കം വിപുലമായ നുണകളാണ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുന്നത്. കേവല സി.പി.ഐ (എം) വിരുദ്ധത സാധ്യമാകുന്ന നിലകളിലെല്ലാം പ്രചരിപ്പിയ്ക്കുന്നതിനും അതിനായി നിലകൊള്ളുന്നതിനുമുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുമ്പോഴും ഏതു മേഖലകളിലുമെന്നപോലെ നിർബന്ധം മുറുകെപ്പിടിയ്‌ക്കേണ്ട നൈതികതയെക്കുറിച്ച് / സത്യസന്ധതയെക്കുറിച്ച് ചിലതോർമ്മിപ്പിയ്ക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

അഭിപ്രായ രൂപീകരണങ്ങളിൽ നിർണ്ണായക സ്വാധീനമാകുന്ന സാമൂഹ്യമാധ്യമങ്ങളെ താങ്കളടങ്ങുന്നവർ ഈ വിധം അസത്യപ്രചരണങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് സമാനമാംവിധം ഇടപെടലുകൾ സാധ്യമാക്കുന്ന ഒരുപാടുപേരെ 'സ്വാധീനിയ്ക്കുന്നതിനും' 'ഇതാണ് മാതൃക' എന്ന വിധം തെറ്റായ പ്രവർത്തന പദ്ധതികളിലേയ്ക്ക് നയിയ്ക്കുന്നതിനും സാധ്യതയുണ്ട്. ആയതിനാൽ ബന്ധപ്പെട്ട പോസ്റ്റ് അടിയന്തിര പ്രാധാന്യത്തോടെ പിൻവലിച്ച് നിജസ്ഥിതി വ്യക്തമാകുന്ന വീഡിയോ ദൃശ്യം പ്രാഥമിക പരിഗണനയോടെ പ്രൊഫൈലിൽ പ്രസിദ്ധീകരിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.

സ്നേഹപൂർവ്വം
കെ ജി സൂരജ്
ചീഫ് എഡിറ്റർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top