26 April Friday

കേരളത്തിന്റെ നേട്ടങ്ങൾ 1957 മുതൽ മുന്നോട്ടുവെച്ച ഇടതുപക്ഷ ബദലിന്റെ സദ്ഫലം; അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

റേഷൻ കടകൾ മുഖേന നൽകുന്ന സൗജന്യ ഭക്ഷ്യവസ്‌തു‌ക്കൾക്കെതിരായ (കിറ്റ്) പ്രതിഷേധവും ട്രോളും അസഭ്യമായ പരാമർശങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. അത്തരം വിമർശനങ്ങൾക്ക് വഴിപ്പെടാതെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോവുകയാണ്. ഈ ബദൽ വരാനിരിക്കുന്ന മതേതര ജനാധിപത്യ ഇന്ത്യക്കുള്ള മാതൃകയാണ്. അശോകൻ ചരുവിൽ എഴുതുന്നു.

നാളത്തെ ഇന്ത്യക്കുള്ള കേരളത്തിൻ്റെ ബദൽ.

നീതി ആയോഗ് റിപ്പോർട്ടിൽ ഏറ്റവും കുറഞ്ഞ ദരിദ്രരുള്ള സംസ്ഥാനമായി കേരളം തിളങ്ങുന്നു. 1957 മുതൽ സംസ്ഥാനം മുന്നോട്ടുവെച്ച ഇടതുപക്ഷ ബദലിൻ്റ സദ്ഫലമാണിത്. മറ്റുസംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമായി ഇടവിട്ടെങ്കിലും പുരോഗമന ജനകീയ ഇടതുപക്ഷ സർക്കാരുകൾ ഇവിടെ ഉണ്ടായി എന്നതിൻ്റെ നേട്ടം.

കർഷകരും തൊഴിലാളികളും പ്രവാസികളടക്കമുള്ള സാമാന്യ ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്നതാണ് രാജ്യത്തിൻ്റെ (സംസ്ഥാനങ്ങളുടേയും) സമ്പത്ത്. അത് കുത്തകപ്രമാണിമാർക്ക് പങ്കുവെച്ചു കൊടുക്കുക എന്ന പരിപാടിയാണ് ഭരണം എന്നതിലൂടെ കോൺഗ്രസ് ബി.ജെ.പി. വലതുപക്ഷം നടത്തിയിരുന്നത്. ഇന്നും അവർ അതുതന്നെ ചെയ്യുന്നു. അതിൽനിന്നു വ്യത്യസ്ഥമായി ഖജനാവിലെ പണം അതിൻ്റെ യഥാർത്ഥ അവകാശികൾക്ക് ജീവിതപ്രതിസന്ധി വരുമ്പോൾ ഒട്ടും മടിയില്ലാതെ ഉപയോഗിക്കുകയാണ് കേരളത്തിലെ ഇടതു സർക്കാരുകൾ ചെയ്തത്. സ്റ്റാറ്റ്യൂട്ടറി റേഷനിംഗും ആവശ്യഘട്ടങ്ങളിലെ സൗജന്യറേഷനും മറ്റു പൊതുവിതരണ സമ്പ്രദായങ്ങളും കേരളത്തിൻ്റെ മാത്രം പ്രത്യകതയാണ്.

ഖജനാവിലെ പണം പാവപ്പെട്ടവരുടെ നിലനിൽപ്പിനായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ വലിയ മുറുമുറുപ്പും പ്രതിഷേധവുമാണ് വലതുപക്ഷത്തിൽ നിന്നുണ്ടായിട്ടുള്ളത്. അന്നം തരുന്ന പാവപ്പെട്ട കർഷകത്തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യത്തിൽ  ചെറിയൊരു തുക പെൻഷനായി നൽകാൻ നായനാർ മന്ത്രിസഭ തീരുമാനിച്ചപ്പോൾ ഇവിടെ ഭൂകമ്പമുണ്ടായി. പ്രത്യുല്പാദനപരമല്ലാത്ത രീതിയാൽ സർക്കാർ പണം ചെലവഴിക്കുന്നു എന്നാണ് കോൺഗ്രസ് വിമർശിച്ചത്. പ്രളയത്തിൻ്റെയും കൊറോണ മഹാമാരിയുടേയും പശ്ചാത്തലത്തിൽ പാവങ്ങൾക്ക് ഭക്ഷണവും ചികിത്സയും പൂർണ്ണമായും സൗജന്യമായി നൽകാൻ പിണറായി സർക്കാർ മുന്നിൽ വന്നു.

ആ സമീപനവും വിമർശിക്കപ്പെട്ടു. റേഷൻ കടകൾ മുഖേന നൽകുന്ന സൗജന്യ ഭക്ഷ്യവസ്‌തു‌ക്കൾക്കെതിരായ (കിറ്റ്) പ്രതിഷേധവും ട്രോളും അസഭ്യമായ പരാമർശങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. അത്തരം വിമർശനങ്ങൾക്ക് വഴിപ്പെടാതെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോവുകയാണ്. ഈ ബദൽ വരാനിരിക്കുന്ന മതേതര ജനാധിപത്യ ഇന്ത്യക്കുള്ള മാതൃകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top