04 December Monday

മുട്ടിലിഴയുന്ന മാധ്യമപ്രവർത്തനം... അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2023

അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

ബിജെപി അധികാരത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയിൽ മാധ്യമങ്ങൾ പലമട്ടിൽ മുട്ടിലിഴയുകയാണ്. "അടിമകളുടെ നാലാംതൂൺ" എന്ന രീതിയിലാണ് കേരളത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ പോക്ക്. കേരളത്തിലെ ക്രീമിലെയർ മാധ്യമങ്ങൾ പണ്ടേക്കുപണ്ടേ ഭരണവർഗ്ഗത്തിനും യജമാനന്മാർക്കും വിധേയരാണ്. കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനും കേരളത്തിൻ്റെ സ്വാഭാവികമായ പുരോഗമന ജനാധിപത്യ ജാഗ്രതക്കും നേരെ കുരച്ചു ചാടുക; അതേസമയം വലതുരാഷ്ട്രീയത്തിനും വർഗ്ഗീയഭീകരതക്കും മുന്നിൽ വാലാട്ടുക എന്നതാണ് തങ്ങളുടെ ധർമ്മമായി അവർ കരുതുന്നത്- അശോകൻ ചരുവിൽ എഴുതുന്നു



മുട്ടിലിഴയുന്ന മാധ്യമപ്രവർത്തനം
മുട്ടിൽ വനംകൊള്ളക്കേസിലെ പ്രതികളുടെ പോക്കറ്റിൽ ഇരുന്നു കൊണ്ട് നടത്തുന്ന മാധ്യമപ്രവർത്തനം അങ്ങേയറ്റം അപലനീയമാണ്. ഇത് സമൂഹത്തിൽ പരത്തുന്ന ദുർഗന്ധം അസഹനീയം. ഉടമകളുടെ കൂലിത്തല്ലുകാരായി മാധ്യമപ്രവർത്തകർ മാറിയിരിക്കുകയാണ്. "അടിമകളുടെ നാലാംതൂൺ" എന്ന രീതിയിലാണ് കേരളത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ പോക്ക്.

ബിജെപി  അധികാരത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയിൽ മാധ്യമങ്ങൾ പലമട്ടിൽ മുട്ടിലിഴയുകയാണ്. ഹിന്ദുത്വഭീകരരും അവരുടെ മൂലധനയജമാനന്മാരും ചേർന്ന് ഒട്ടുമിക്ക മാധ്യമങ്ങളേയും വിലക്കെടുത്തിരിക്കുന്നു. വഴങ്ങാത്തവക്കെതിരെ കേന്ദ്രസർക്കാരിൻ്റെ വക ഭീഷണിയും ഭീകരാക്രമണവുമാണ്. ഇക്കാലയളവിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. പലരും ആക്രമിക്കപ്പെട്ടു. കള്ളക്കേസുകളുണ്ടാക്കി ചിലരെ ജയിലിലടച്ചു. ഈ സാഹചര്യത്തിൽ വേണം വിലക്കെടുക്കപ്പെട്ട അടിമ മാധ്യമലോകത്തെ വിലയിരുത്തേണ്ടത്.

കേരളത്തിലെ ക്രീമിലെയർ മാധ്യമങ്ങൾ പണ്ടേക്കുപണ്ടേ ഭരണവർഗ്ഗത്തിനും യജമാനന്മാർക്കും വിധേയരാണ്. കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനും കേരളത്തിൻ്റെ സ്വാഭാവികമായ പുരോഗമന ജനാധിപത്യ ജാഗ്രതക്കും നേരെ കുരച്ചു ചാടുക; അതേസമയം വലതുരാഷ്ട്രീയത്തിനും വർഗ്ഗീയഭീകരതക്കും മുന്നിൽ വാലാട്ടുക എന്നതാണ് തങ്ങളുടെ ധർമ്മമായി അവർ കരുതുന്നത്. നവോത്ഥാനകേരളത്തെ അരാഷ്ട്രീയവൽക്കരിച്ച് വിഭജനത്തിലേക്കും വർഗ്ഗീയതയിലേക്കും നയിക്കാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ഈവക വലതുദാസ്യത്തിൻ്റെ സ്വാഭാവികമായ പരിണിതിയാണ് ഇന്നു കാണുന്ന മാധ്യമജീർണ്ണത. വനംകൊള്ളക്കാരും കള്ളക്കച്ചവടക്കാരും നയിക്കുമ്പോൾ അവിടെന്ന് സത്യവും ധർമ്മവും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഒട്ടുമിക്ക പത്രങ്ങളും ചാനലുകളും ഏതാണ്ടൊരു "മറുനാടൻ" രൂപത്തിലേക്ക് അധഃപതിച്ചു കഴിഞ്ഞു. ഇടതുവിരോധത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഘട്ടത്തിൽ രൂപപ്പെട്ട മാധ്യമസിണ്ടിക്കേറ്റ് പോലും ജീർണ്ണതയുടെ ആധിക്യത്താൽ തകർന്നതായാണ് കാണുന്നത്.കൃത്യവും നിരന്തരവുമായ മാധ്യമവിമർശനം കൊണ്ടല്ലാതെ ഒരു ജനാധിപത്യസമൂഹമായി മുന്നോട്ടു പോകാൻ നമുക്ക് കഴിയില്ല.

അശോകൻ ചരുവിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top