26 March Sunday

അപ്പോൾ തൂക്കത്തിന്റെ പ്രശ്നം തീർന്നു; മതഗ്രന്ഥങ്ങളുടെ തൂക്കത്തെക്കുറിച്ച് പറഞ്ഞതിൽ തെറ്റ്‌ സംഭവിച്ചെന്ന്‌ മാധ്യമപ്രവർത്തകൻ അരുൺകുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

യുഎഇ കോൺസുലേറ്റ്‌ വഴി എത്തിച്ച ഖുറാൻ പായ്‌ക്കറ്റുകളുടെ തൂക്കം സംബന്ധിച്ച്‌ 24 ന്യൂസ്‌ ചാനലിൽ നൽകിയ വിവരം തെറ്റാണെന്ന്‌ വിശദീകരിച്ച്‌ മാധ്യമപ്രവർത്തകൻ അരുൺ കുമാർ. കണക്കിലുള്ള മതഗ്രന്ഥങ്ങളുടെ തൂക്കത്തിനേക്കാൾ കൂടുതൽ ലോഡ്‌ എത്തിയെന്നും, അതിലൂടെ സ്വർണം കടത്തിയെന്നും ചാനലകളിൽ തെറ്റായി വിവരം നൽകുമ്പോഴാണ്‌ അരുൺ കുമാർ കൃത്യമായ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്‌. തെറ്റ് ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റിൽ ഈ തെറ്റ് തിരുത്തിയെന്നും കുറിപ്പിൽ പറയുന്നു.

അരുണിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നതിങ്ങനെ:

പ്രോട്ടോക്കോൾ - കസ്റ്റംസ് നിയമങ്ങൾ ലംലിച്ച് എത്തിച്ച ( മാർച്ച് 4 ) മതഗ്രന്ഥങ്ങളുടെ തൂക്കത്തെക്കുറിച്ച് നൽകിയ വിശദീകരണത്തിൽ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഓരോ പാക്കറ്റിലും 32 ഖുറാൻ പ്രതികളാണ് ഉണ്ടായിരുന്നത്. 250 മൊത്തം പായ്ക്കറ്റുകൾ. മൊത്തം 8000 എണ്ണം. ഇതിൽ 32 എണ്ണം സി. ആപ്റ്റിലെത്തിച്ചു (മെയ് 27 നു ശേഷം ) . ഒരെണ്ണം അവിടെ വച്ചു തുറന്നു ഉദ്യോഗസ്ഥർക്കു നൽകി.

ബാക്കി വന്ന 31 പായ്ക്കറ്റുകളിൽ 16 പായ്ക്കറ്റുകൾ എടപ്പാൾ പന്താവൂർ ഇർഷാദ് കോളേജിലേക്കും 15 എണ്ണം ആലത്തിയൂർ കോളേജിലേക്കുമാണ് എത്തിച്ചത് (മന്ത്രി നേരിട്ട് പറഞ്ഞത് ) . 250 പായ്ക്കറ്റുകൾക്ക് എയർവേയ്സ് ബില്ലിൽ രേഖപ്പെടുത്തപ്പെട്ട തൂക്കം 4478 കിലോഗ്രാം ആണ് എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് (സോഴ്സ്) . ഒരു ഖുറാൻ്റെ തൂക്കം 558gm എന്നും, ഒരു പായ്ക്കറ്റിൻ്റെ ഭാരം 17.856 കിലോ എന്നുമാണ് കണ്ടെത്തിയത് (സോഴ്സ്). പതിനാലു കി: ഗ്രാമിൻ്റെ കുറവാണ് കസ്റ്റംസ് റിപ്പോർട്ടിലുള്ളത്.

ഇതു പായ്ക്കിംഗ്‌ കേയ്സ് ഒഴിവാക്കിയുള്ള കണക്കാണന്നും അറിയുന്നു. കണക്കുകൂട്ടലിൽ വന്ന പിശകിൽ (31 പായ്ക്കറ്റ് വിതരണം ചെയ്തത് ,32 എണ്ണം ഓരോ പായ്ക്കറ്റിലും, ഇവ മാറിയാണ് കണക്കുകൂട്ടിയത് ) . തെറ്റ് ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റിൽ ഈ തെറ്റ് തിരുത്തി വിശദീകരിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top