19 April Friday

'മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക്‌ ഭൂമി കിട്ടില്ല, അപ്പൊ ശ്രീപ്രകാശിനോ?': സംഘി നുണ പൊളിച്ച് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2017

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക്‌ ഭൂമിയില്ല എന്ന വാദം സംഘ പരിവാര്‍ പലവഴിയ്ക്ക് ഏറെനാളായി ഉയര്‍ത്തുന്നതാണ്.  മുന്‍ വിദേശകാര്യ സെക്രട്ടറിയായ നിരുപമ റാവു ഇത് പൊളിച്ച്  അടുത്തിടെ രംഗത്തെത്തി. ട്വിറ്റരില്‍ രൂക്ഷമായാണ് അവര്‍ പ്രതികരിച്ചത്. 'ഞാന്‍ മലപ്പുറംകാരിയാണ്. ഇത് തീര്‍ത്തും നുണയാണ്. എന്റെ കുടുംബത്തിനു നൂറിലേറെ വര്‍ഷമായി അവിടെ ഭൂമിയുണ്ട് ' എന്നായിരുന്നു നിരുപമ റാവുവിന്റെ പ്രതികരണം.

ട്വീറ്റിന്റെ പൂര്‍ണ രൂപം: 

That is an outright LIE. I am from Malappuram and my family has owned land

there for over a hundred years. You are spreading hate.

വാദം പൊളിഞ്ഞതോടെ “അതൊക്കെ പണ്ടുള്ള ഭൂമി, ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കിട്ടില്ല” എന്നായി അടുത്ത ആരോപണം . ഭൂമി വേണ്ടവര്‍ക്ക് ഭൂമി നല്‍കാന്‍ (വില്‍ക്കാന്‍ തന്നെ ) തയ്യാറുള്ള പലരും മുന്നോട്ട് വന്നു. എങ്കിലും സംഘപ്രചാരകര്‍  നുണ തുടരുന്നതിനിടയിലാണ് മലപ്പുറത്തെ ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ പ്രകാശിന്റെ ഭൂമിക്കണക്ക് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രീപ്രകാശ് നല്‍കിയ സത്യവാങ്ങ്മൂലം തന്നെ സാക്ഷിയാക്കി സോഷ്യല്‍ മീഡിയയില്‍ ഒരു സംഘിനുണ കൂടി പൊളിയുന്നു.

എന്‍ ശ്രീപ്രകാശിന്റെ 20 ഇല്‍ അധികം വരുന്ന പ്ലോട്ടുകളില്‍ ആദ്യത്തെ ആറെണ്ണത്തിന്‍റെ വിശദാംശങ്ങള്‍ ആണ് പുറത്തുവന്നത്. സമീപവര്‍ഷങ്ങളില്‍ വാങ്ങിയതാണിതൊക്കെ

1. സര്‍വേ നമ്പര്‍ 292/1, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10.35 സെന്റ്‌. 8.8.2012 ഇന് 71000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 125000/.

2. സര്‍വേ നമ്പര്‍ 352/9 വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്‌. 11.07.2006 ഇന് 13000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 50000/ രൂപ.

3. സര്‍വേ നമ്പര്‍ 292/3, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 15.50 സെന്റ്‌. 08.02.2012 ന് 62700/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 150000/ രൂപ.

4. സര്‍വേ നമ്പര്‍ 307/11, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 13.50 സെന്റ്‌. 03.07.2015 ന് 287000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 400000/ രൂപ

5. സര്‍വേ നമ്പര്‍ 208/03, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്‌. 27.11.2014 ന് 2430000/ രൂപ വിലയ്ക്ക് കൂട്ടവകാശമായി വാങ്ങിയ ഭൂമിയില്‍ രണ്ടില്‍ ഒന്ന് അവകാശം ഏകദേശം കമ്പോള വില 200000/ രൂപ.

6. സര്‍വേ നമ്പര്‍ 291/1, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 3 ഏക്കര്‍ . 27.11.2014 പിന്തുടര്ച്ചാവകാശമായി കിട്ടിയ കൂട്ടവകാശ ഭൂമിയില്‍ നാളില്‍ ഒന്ന് അവകാശം ഏകദേശം നടപ്പ് കമ്പോള വില 200000/ രൂപ.

മലപ്പുറത്തിനെതിരായ ദുഷ്‌പ്രചാരണം തുടരുന്ന സംഘികള്‍ ഈ വിഷയത്തിലും പ്രചാരണം നിര്‍ത്തുമെന്ന് കരുതുന്നില്ലെങ്കിലും
'ഇത് ശരിയാണോ' എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുള്ള സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ മാത്രമാണെന്ന്  സംഘികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കുന്നവര പറയുന്നു.

'സംഘികള്‍ വാട്ട്സ്അപ്പില്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ കൊഴുക്കട്ടെ. അല്ലെങ്കിലും സത്യം ഉടുപ്പ് മാറും മുന്‍പ് അസത്യം രണ്ടു പ്രാവശ്യം ലോകം കറങ്ങി വരും എന്നാണല്ലോ..'അവര്‍ ചൂണ്ടിക്കാട്ടുന്നു..

മലപ്പുറത്തെ പ്രസവനിരക്കിനെപ്പറ്റിയുള്ള  സംഘി നുണ പൊളിയ്ക്കുന്ന ദേശാഭിമാനി ലേഖനം ഇവിടെ:

 

ഗുജറാത്തിലെ ഭൂരിപക്ഷം ജില്ലകളിലും മലപ്പുറത്തെക്കാള്‍ പ്രസവം ;

ഗോപാലകൃഷ്ണന്റെ 'പന്നിപ്രസവം' പൊളിച്ച് കണക്കുകള്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top