06 July Sunday

അറിയപ്പെടാത്ത ബ്രിട്ടന്‍; സ്‌ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചിട്ട് ഇന്ന് നൂറ് വര്‍ഷം

തോമസ് പുത്തിരിUpdated: Friday Dec 14, 2018

ബ്രിട്ടനില്‍ സ്‌ത്രീകള്‍ പൊതു തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തതിന്റെ നൂറാം വാര്‍ഷികം ഇന്ന്. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിനത്തില്‍, 14 ഡിസംബര്‍ , 1918 ആയിരുന്നു ബ്രിട്ടനിലെ സ്ത്രീകള്‍ ആദ്യമായി പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായി നേടിയ ഈ അവകാശത്തിന്റെ ഓര്‍മ്മക്കായി, ഈ പോരാട്ടത്തിനു നേതൃത്വം നല്‍കിയ രണ്ടു ധീരവനിതകള്‍ക്ക് ബ്രിട്ടീഷ് ജനതയുടെ ആദരം.

സ്‌ത്രീസമത്വ സമരത്തിന്റെ മുനിര പടയാളിയായ എമിലിന്‍ പാങ്ക്‌ഹേസ്റ്റിന്റെ ശില്‍പം മാഞ്ചസ്റ്ററില്‍ അനാവരണം ചെയ്തു. ആനി കെന്നിയുടെ ശില്‍പം അനാവരണം ചെയ്യുന്നതിന്റെ ചടങ്ങുകള്‍ ഇപ്പോള്‍ ഓള്‍ഡ്ഹാമില്‍ പുരോഗമിക്കുന്നു. രണ്ടിടത്തും തൊഴിലാളി വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം ആരും കനിഞ്ഞു നല്‍കുന്നതല്ല, മറിച്ച് പോരാടി നേടുന്നതാണ്' എന്ന സത്യത്തിനു ചരിത്രത്തില്‍ നിന്നും മറ്റൊരു പൊന്‍തൂവല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top