24 April Wednesday

ആനാവൂര്‍ നാഗപ്പനെതിരെ മാധ്യമപ്രവര്‍ത്തകയുടെ വ്യാജ പ്രചാരണം; നടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ മാപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കൊച്ചി > സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തക ശ്രീല പിള്ള മാപ്പ് പറഞ്ഞു. പി എസ് സി തട്ടിപ്പ് കേസ് പ്രതി പ്രണവുമായി ആനാവൂര്‍ നാഗപ്പന് ബന്ധമുണ്ടെന്ന തരത്തില്‍ ശ്രീല പിള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

 എന്നാല്‍, ഇതിനു മറുപടിയായി; പ്രണവ് എന്ന ആളിന് താനുമായോ, പാര്‍ട്ടിയുമായോ യാതൊരു വിധ ബന്ധവും ഇല്ലെന്നും പ്രചരണത്തിന് പിന്നില്‍ ദുരുദ്ദേശപരമായ താല്പര്യങ്ങള്‍ ഉണ്ടെന്നും ആരോപണം പിന്‍വലിക്കാന്‍ തയ്യാറാകാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആനാവൂര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു.

 ഇതിനുപിന്നാലെയാണ്, തനിക്ക് തെറ്റുപറ്റിയെന്നും ആനാവൂര്‍ നാഗപ്പനോട്‌ ക്ഷമ ചോദിക്കുന്നതായും ശ്രീല പിള്ള മറ്റൊരു പോസ്റ്റിട്ട് കുറ്റസമ്മതം നടത്തിയത്.

വ്യാജ വാര്‍ത്തകളിലൂടെ സിപിഐ എം പ്രവര്‍ത്തകരേയും നേതാക്കളേയും വ്യക്തിഹത്യ നടത്തുന്ന മാധ്യമ രീതി തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചത്. തുടര്‍ന്ന് തെറ്റ് മനസിലായതോടെ മാപ്പ് പറഞ്ഞ് തടിതപ്പുകയും ചെയ്തു

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top