10 July Thursday

അമിത് ഷായെ അലവലാതി ഷാജിയാക്കി സോഷ്യല്‍മീഡിയ; മലയാളികളുടെ 'പൊങ്കാല' ട്രെന്റിങ്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2017

കൊച്ചി > കേരളം സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ട്രോളി 'അലവലാതി ഷാജി (#alavalathishaji)' ഹാഷ്ടാഗുമായി മലയാളികള്‍. 'നീയാണോടാ മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി' എന്ന ചോദ്യം നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.  അലവലാതി ഷാജി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങായിക്കഴിഞ്ഞു.

കന്നുകാലികളെ ഇറച്ചിക്കായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം. ഭക്ഷണസ്വാതന്ത്യ്രം ഹനിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനൊപ്പം അമിത്ഷാ പേടികൂടാതെ ബീഫ് കഴിക്കാനാണ് കേരളത്തില്‍ വന്നതെന്നും ചില രസികന്‍മാര്‍ പറയുന്നു. ഗോസംരക്ഷകരെ പേടിക്കാതെ ബീഫ് കഴിക്കാനാണ് അമിത്ഷാ കേരളത്തിലെത്തിയതെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.


കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും ഇല്ലെങ്കില്‍ കേരളത്തിലേക്ക് സ്വാഗതമെന്ന് ചിലര്‍ പറയുന്നു. വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ഇങ്ങോട്ടു വരേണ്ടതില്ലെന്നും മതസൌഹാര്‍ദത്തോടെ കഴിയുന്നവരാണ് ഇവിടെ ഉള്ളതെന്നും ട്വീറ്റുകളുണ്ട്.

ദളിതരോടൊപ്പം ഭക്ഷണം കഴിക്കുമെന്ന അമിതത്ഷായുടെ സന്ദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ച പരിപാടിയെ നരേന്ദ്ര മോഡിയുടെ പഴയ ട്വീറ്റ് ഓര്‍മ്മിപ്പിച്ചാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ദാരിദ്യ്ര മേഖലയില്‍ വിനോദ സഞ്ചാരം നടത്തുകയാണ്, അവിടെ ദരിദ്രരോടൊപ്പം ഇരുന്ന് അവരുടെ ഭക്ഷണം കഴിച്ച് ചിത്രങ്ങളെടുക്കുകയാണ് എന്നാണ് മോഡിയുടെ പഴയ ട്വീറ്റ്. ഈ ചിത്രത്തോടൊപ്പം ദരിദ്രരെ കാണാന്‍ പോകുമ്പോള്‍ ക്യാമറയുമായി പോകുന്ന 'അലവലാതി ഷാജി' നിങ്ങളാണോ എന്നാണ് ഒരാള്‍ ട്വീറ്റിലൂടെ ചോദിക്കുന്നത്.

അമിത്ഷായ്ക്ക് കൊച്ചിയില്‍ നല്ല ബീഫ് വിഭവങ്ങള്‍ കിട്ടുന്ന കടകള്‍ പറഞ്ഞുകൊടുക്കുന്നതാണ് ചിലരുടെ ട്വീറ്റ്. ഇവിടെ ആരും ബീഫ് തിന്നതിന്റെ പേരില്‍ തല്ലിക്കൊല്ലില്ലെന്നും ധൈര്യമായി കഴിച്ചുകൊള്ളാനും ചിലര്‍ ഉപദേശിക്കുന്നു.

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോമോനെ മോഡി (#pomonemodi) എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് മലയാളികള്‍ ട്രോളിയതും വലിയ ചര്‍ച്ചയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top