27 April Saturday

"കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ ഭീകരരാണെന്നാണ് കേട്ടിരിക്കുന്നത്"; കേരള കോൺഗ്രസ്‌ എം നേതാവിന്റെ കുറിപ്പ്‌

അഡ്വ. മേരി ഹർഷUpdated: Saturday Aug 20, 2022

അഡ്വ. മേരി ഹർഷ

അഡ്വ. മേരി ഹർഷ

കമ്മ്യൂണിസ്റ്റ്‌കാരുടെ ചെങ്കൊടി ഭയം നിറഞ്ഞ എന്തോ ആയിരുന്നു... 2000 ത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ചു കൗൺസിലർ ആയപ്പോഴാണ് കമ്മ്യൂണിസ്റ്റ്‌കാരോടൊത്തു യോഗങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായത്.എന്നാലും കൂടുതൽ അടുപ്പമോ അവരുടെ പാർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനോ ഉള്ള അവസരങ്ങൾ ഉണ്ടായിട്ടില്ല. ഒരു പക്ഷെ ഞാൻ അന്ന് യുഡിഎഫ്‌ സംവിധാനത്തി ലായിരുന്നല്ലോ... അതായിരിക്കും ആരുമായും ഒരു അടുത്ത ബന്ധം ഇല്ലാതെ പോയത്.കുമ്പളങ്ങി പഞ്ചായത്ത്‌ അംഗവും വനിതാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. മേരി ഹർഷയുടെ കുറിപ്പ്‌.

ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയാണ് ഇതെഴുതാൻ തോന്നിപ്പിച്ചത്... ചെഞ്ചോരച്ചോപ്പുണ്ട് ഈ വീടിനും എന്ന് ഞാൻ എഴുതിക്കോട്ടെ..

സിപിഐ എം പേരൂർകട ഏരിയ സെക്രട്ടറിയ്ക്ക് കരൾ പകുത്തു നൽകി ഡിവൈഎഫ്‌ഐയുടെ ഭാരവാഹി..കമ്മ്യൂണിസ്റ്റ്‌കാർ എന്ന് പറഞ്ഞാൽ ഭീകരരാണെന്നാണ് കുഞ്ഞുനാളിൽ ഞാനൊക്കെ കേട്ടിരിക്കുന്നത് അല്ലെങ്കിൽ അങ്ങനെയാണ് അവരെക്കുറിച്ചു പറയുന്നത്.. ഞാനൊരു കോൺഗ്രസ്‌ പാരമ്പര്യമുള്ള അനുഭാവമുള്ള കുടുംബത്തിലാണ് ജനിച്ചതും വളർന്നതും.

തെരഞ്ഞെടുപ്പിൽ കൈപ്പത്തിയല്ലാതെ മറ്റൊരു ചിഹ്നം കണ്ടിട്ടുമില്ല. കമ്മ്യൂണിസ്റ്റ്‌കാരുടെ ചെങ്കൊടി ഭയം നിറഞ്ഞ എന്തോ ആയിരുന്നു...
2000 ത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ചു കൗൺസിലർ ആയപ്പോഴാണ് കമ്മ്യൂണിസ്റ്റ്‌കാരോടൊത്തു യോഗങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായത്.
എന്നാലും കൂടുതൽ അടുപ്പമോ അവരുടെ പാർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനോ ഉള്ള അവസരങ്ങൾ ഉണ്ടായിട്ടില്ല. ഒരു പക്ഷെ ഞാൻ അന്ന് യുഡിഎഫ്‌ സംവിധാനത്തി ലായിരുന്നല്ലോ... അതായിരിക്കും ആരുമായും ഒരു അടുത്ത ബന്ധം ഇല്ലാതെ പോയത്.

കാലങ്ങൾ മാറി.. ഇന്ന് ഞാൻ പ്രതിനിധാനം ചെയ്യുന്ന കേരള കോൺഗ്രസ്‌ എം പാർട്ടി ഇടതുപക്ഷത്തേയ്ക്ക് വരുകയും കമ്മ്യൂണിസ്റ്റ്‌കാരോടൊപ്പം പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ആഹ്വാ നമനുസരിച്ചു ഓരോ ലോക്കൽ കമ്മിറ്റിയിലും ഓരോ വീട് എന്നതിൻ പ്രകാരം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ കനിവ് ഭവന പദ്ധതി പ്രകാരമുള്ള വീട് കുമ്പളങ്ങി പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് നിർമ്മിച്ചു നൽകിയത്...

വീടുപണിയുമായി ബന്ധപ്പെട്ട് നിർമാണ കമ്മിറ്റി രൂപീകരണം മുതൽ അതിന്റെ താക്കോൽ ദാന ചടങ്ങ് വരെ എന്നെയും അതിന്റെ പങ്കാളിയാക്കി.. തിരുവനന്തപുരത്ത് ഏരിയ സെക്രട്ടറിയ്ക്ക് കരൾ പകുത്തു നൽകിയപ്പോൾ ഇവിടെ രോഗബാധിതനായി രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ട ഭാര്യയും രണ്ടു പെൺമക്കളുമുള്ള ഗിരീഷ് വള്ളനാട്ടിന് സുരക്ഷിതമായി താമസിക്കാൻ വീടാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌കാർ ഒരുക്കി കൊടുത്തത്. പണമായും വീട് നിർമിക്കാൻ ആവശ്യമായ സാമഗ്രികളായും സ്വരുകൂട്ടിയപ്പോൾ ഏകദേശം 568 തച്ച് പണി ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌കാർ യാതൊരു പ്രതിഫലവും കൂടാതെ ചെയ്‌തു.

*അതും ഒരു പകുത്തു നൽകൽ അല്ലേ...*

ഒരു കാലത്ത് ഭയത്തോടെ കേട്ടിരുന്ന കണ്ടിരുന്ന കമ്മ്യൂണിസ്റ്റ്‌കാരോടൊപ്പം വാർഡിന്റെ പ്രതിനിധി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സമുന്നതരായ നേതാക്കളോടൊപ്പം ഞാനും ആ മഹനീയ വേദി പങ്കിട്ടു...കമ്മ്യൂണിസ്റ്റ്‌കാരും മനുഷ്യസ്നേഹികളാണെന്നും നന്മ വറ്റാത്ത കുറെ നല്ല മനസ്സുകളുടെ കൂട്ടായ്മ... സ്നേഹത്തോടെ നേരുന്നു.

ആശംസകൾ...
അഡ്വ. മേരി ഹർഷ
കേരള കോൺഗ്രസ്‌ (എം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top