10 July Thursday

'നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസിന് കൊടുക്കാമായിരുന്നു'

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കൊച്ചി > നിയമസഭയ്‌ക്ക് പുറത്ത് സമാന്തര നിയമസഭ ചേര്‍ന്ന് പ്രതിഷേധിച്ച യുഡിഎഫിനെ പരഹിസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസിന് വേഷമില്ലാതായെന്ന് റഹിം പറഞ്ഞു. 'സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസിന് കൊടുക്കാമായിരുന്നു'- റഹിം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

യുഡിഎഫ് പ്രതിഷേധത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ പി കെ ബഷീറായിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി. എന്‍ ഷംസുദ്ദീന്‍ പ്രതീകാത്മക സ്പീക്കറുമായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top