20 April Saturday

'എന്റെ വീട്ടില്‍ മെഴുകുതിരിയും ഭഗവത് ഗീതയുമുണ്ട്, പക്ഷെ ആരും മതം പറയാറില്ല'; ഡിവൈഎഫ്‌ഐ വേദിയില്‍ തരംഗമായി നാലാം ക്ലാസുകാരിയുടെ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

കൊച്ചി > ഡിവൈഎഫ്‌ഐ വേദിയില്‍ കൊച്ചുപെണ്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡിവൈഎഫ്‌ഐ പയ്യാമ്പള്ളി മേഖലാകമ്മിറ്റി ആഗസ്റ്റ് 15 ന് നടക്കുന്ന 'സ്വാതന്ത്ര്യ  സംഗമ'ത്തിനു മുന്നോടിയായി സംഘടിപ്പിച്ച പ്രചരണ ജാഥയിലാണ് നാലാം ക്ലാസുകാരി ജൂണ്‍ ശ്രീകാന്ത് പ്രസംഗിക്കുന്നത്.

മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ജൂണ്‍, പരിപാടിയുടെ ഭാഗമായി അഞ്ച് മേഖലാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. ഡിവൈഎഫ്‌ഐ പയ്യാമ്പള്ളി മേഖലാ കമ്മിറ്റി അംഗമായ അച്ഛന്‍  ശ്രീകാന്തിനൊപ്പമാണ് ജൂണ്‍ പരിപാടിക്കെത്തിയത്.

കൂടിനില്‍ക്കുന്നവര്‍ക്ക് മുമ്പില്‍ രാജ്യത്ത് നടക്കുന്ന സമകാലിക വിഷയങ്ങള്‍ മുതല്‍ ചരിത്രംവരെ എടുത്ത് പറഞ്ഞുകൊണ്ടാണ് ഈ കൊച്ചു സഖാവ് കത്തിക്കയറുന്നത്‌. കേരളത്തിലെ സാമൂഹീകാന്തരീക്ഷവും  സ്വന്തം വീട്ടിലെ കുടുംബാന്താരീക്ഷവും എടുത്ത് സംസാരിക്കുന്നുണ്ട്. ജൂണിന്റെ പ്രസംഗം ഇതിനോടകം സാമൂഹ്യമാധ്യമങ്ങള്‍ എറ്റെടുത്തു കഴിഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാരനായ അച്ഛന്‍ ശ്രീകാന്തിന്റെയും അമ്മ സോണിയുടേയും എല്ലാ പിന്തുണയും ജൂണിനുണ്ട്. പ്രസംഗത്തിന് പുറമെ കവിതയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ജൂണ്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top