16 June Sunday

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആലപ്പാട് സന്ദർശിക്കുമ്പോൾ ഉയരുന്ന 11 ചോദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആലപ്പാട് സന്ദർശിക്കാനിരിക്കെ പൊതുമേഖലയിലെ ധാതുമണൽ ഖനനത്തിന്‌ തുരങ്കംവച്ച്‌ സ്വകാര്യ കമ്പനികൾക്ക്‌ അവസരമൊരുക്കുന്നതിനായി യുഡിഎഫ്‌ സർക്കാരുകൾ നടത്തിയ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. ആലപ്പാട് വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കൾ രാഷ്‌ട്രീയ മുതലെടുപ്പിനെത്തുന്നതിലെ അപഹാസ്യത 11 ചോദ്യങ്ങളിലൂടെ തുറന്നുകാട്ടുന്നതാണ്‌ ഗോപകുമാർ മുകുന്ദൻ എഴുതിയ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

ഗോപകുമാർ മുകുന്ദന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആലപ്പാട് സന്ദർശിക്കുമ്പോൾ ചില സംശയങ്ങൾ ചോദിക്കാതെ വയ്യ.

 1. 1962ലെ ആണവോർജ്ജ നിയമത്തിന്റെ അടിസ്ഥാനത്തിൽ പൊതു മേഖലക്ക് പരിമിതപ്പെടുത്തിയിരുന്ന ധാതുമണൽ ഖനനം 1991 ൽ സെലക്ടീവ് പാർട്ടിസിപ്പേഷൻ എന്ന പേരിൽ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തതാരാണ്?

 2. ഇതിന്റെ മറവിൽ വെസ്ട്രേലിയൻ സാൻഡ്സ് ഇന്ത്യാ ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന് ആയിരം തെങ്ങ് നീണ്ടകര ഭാഗത്ത് ഖ ന നാനുമതി നല്കിയത്(GO (Mട) 185/95/ Ind തീയതി 16.11. 95) ആരാണ്?

 3. പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച ഈ ഖനനാനുമതി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ മന്ത്രി സഭയിൽ കൊണ്ടുപോയി വീണ്ടും തീരുമാനിച്ച് ഉത്തരവിറക്കിയത് ഓർമ്മയുണ്ടോ? 1996 മാർച്ച് 29 ന് GO(MS) 84/96/ind ഉത്തരവ് പ്രകാരം വെസ്ട്രേലിയൻ സാൻഡ്സിനും CMRL നും ഖനനാനുമതി നൽകി ഉത്തരവിറക്കിയത് ഓർമ്മയിൽ എവിടെയെങ്കിലുമുണ്ടോ?

 4. പിന്നെ 1996 മുതൽ 2001 വരെ സ്വകാര്യ ധാതുമണൽ ഖനന നീക്കം നടന്നില്ലല്ലോ? പിന്നെപ്പോഴാണ് അത്തരം ശ്രമങ്ങൾ വീണ്ടും സജീവമായത്?

 5. 2002ൽ G0 (MS) 101/2002 /Ind തിയതി 22.10.2002 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കായംകുളം പൊഴിക്ക് വടക്ക് സ്വകാര്യ ധാതു മണൽ ഖനനം അനുവദിക്കാനുള്ള നയം പ്രഖ്യാപിച്ചതാരാണ്?

 6. സംയുക്ത സംരംഭത്തിലെ പൊതുമേഖലാ ഓഹരി പങ്കാളിത്തം 26 ശതമാനം മതി എന്ന് സ്പഷ്ടീകരണം നൽകി ഉത്തരവിറക്കിയത് ഓർമ്മയുണ്ടോ?( G0 (MS) 129/02/ind dt. 30.11. 2002)
 7. ഈ ഉത്തരവു പ്രകാരം KSIDC ഖനനാനുമതി അപേക്ഷകൾ ക്ഷണിച്ചപ്പോൾ അർഹമായ ഏക കമ്പനിയായ കേരളാ റെയർ എർത്ത്സ് ആന്റ് മിനറൽസ്(KREML)ലെ 63 ശതമാനം ഓഹരി ആരുടേതായിരുന്നു എന്ന് ഓർമ്മയുണ്ടോ? CMRLന്റേത്. അതാരാണെന്ന് എന്തെങ്കിലും ഓർമ്മയുണ്ടോ ?
   
 8. G0(MS) 50/2003/1nd തീയതി 5.5.2003 പ്രകാരം ഈ കമ്പനിക്ക് ഖനനാനുമതി നൽകി ഉത്തരവിറക്കിയതോർമ്മയുണ്ടോ?

 9. ഈ നയവും നിലപാടും ഉത്തരവുമെല്ലാം വരുന്നതിനും മുമ്പേ 2001 ആഗസ്റ്റ് 8ന്, അധികാരത്തിലെത്തിയ ഉടനെ തന്നെ, സ്വകാര്യമേഖലയ്ക്ക് ധാതു മണൽ ഖനനാനുമതി നൽകണം എന്ന് കാണിച്ച് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്ര ഖനി വകുപ്പിന് കത്തയച്ചത് ഓർമ്മയുണ്ടോ?
 10. 2004 സെപ്തംബർ 15 ലെ G0 (MS) 105/2004 /ind ഉത്തരവ് സ്വകാര്യ ധാതുമണൽ ഖനനത്തിന് അന്തിമാനുമതി നൽകി ഇറക്കിയതാണ്. കായംകുളം തോട്ടപ്പള്ളി ഭാഗത്ത് വമ്പിച്ച പ്രക്ഷോഭം നടക്കുമ്പോൾ തന്നെ ഇറക്കിയ ഈ ഉത്തരവ് ഓർമ്മയുണ്ടാകുമോ?
   
 11. 2002ലെ നയo അനുസരിച്ച് ചവറ തീരത്തെ 8 ബ്ലോക്കുകളായി തിരിച്ച് പൊതുമേഖലാ ഖനനത്തിനായി നീക്കി വെച്ചതാണ്. ഇത് കാറ്റിൽ പറത്തി 12320/ A3/05 നമ്പറായി കേന്ദ്ര ഖനി വകുപ്പിന് സംസ്ഥാന വ്യവസായ വകുപ്പ് ഒരു കത്ത് അയച്ചത് ഓർമ്മയുണ്ടോ? ഒന്നാം ബ്ലോക്കിൽ പെട്ട ആലപ്പാട് വില്ലേജിലെ 49.039 ഹെക്ടർ സ്ഥലത്തെ ഖനനാനുമതി CMRL ന് പ്രാമുഖ്യമുള്ള KREML ന് നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് ഓർമ്മയുണ്ടാകുമോ?


എന്തായാലും ബഹുമാന്യരായ ഉമ്മൻചാണ്ടി സാറും രമേശ് ചെന്നിത്തല സാറും ഐക്യദാർഢ്യവുമായി എത്തുമ്പോൾ ആരെങ്കിലുമൊക്കെ ഇതെല്ലാം ഓർമ്മിപ്പിക്കുമോ എന്തോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top