എന്റെ കുട്ടിക്കാലത്ത്‌ താരം 
എ കെ ജി

Tuesday Mar 23, 2021

എന്റെ കുട്ടിക്കാലത്ത്‌ എ കെ ജിയായിരുന്നു താരം. കാസർകോട്‌ ലോക്‌സഭാ മണ്ഡലത്തിനുകീഴിലാണ്‌ കൈതപ്രം ഗ്രാമം. നെഹ്‌റുവിന്റെ കാലത്ത്‌ എ കെ ജിയാണ്‌ കാസർകോട്ട്‌ കമ്യൂണിസ്റ്റ്‌‌ പാർടി സ്ഥാനാർഥി. നാടിനെ ഇളക്കിമറിച്ച പ്രസംഗമായിരുന്നു‌ അദ്ദേഹത്തിന്റെത്‌‌. -

മുത്തശ്ശനുമായി (ഭാര്യയുടെ അച്ഛൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി) എ കെ ജി‌ക്ക്‌ വളരെയടുത്ത ബന്ധമായിരുന്നു. കോറോം പുല്ലേരി വാധ്യാരില്ലം ‌(ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ തറവാട്‌) എ കെ ജിക്കും കമ്യൂണിസ്റ്റ്‌‌ നേതാക്കൾക്കും എല്ലായ്‌പ്പോഴും സ്വാഗതമോതിയിരുന്നു. കമ്യൂണിസ്റ്റുകാർക്ക്‌ അക്കാലത്ത്‌ ഒളിവിൽ കഴിയാൻ എല്ലാ സൗകര്യവുമൊരുക്കി. ജാതിപരമായ വിവേചനമൊന്നും ആരും കാണിച്ചില്ല. എ കെ ജിയുടെ പ്രസംഗം തലശേരിയിൽവച്ചാണ്‌ ആദ്യമായി കേൾക്കുന്നത്‌, 1970കളിൽ. ചെറിയ കുട്ടിയായിരുന്നപ്പോൾ ചന്തപ്പുര, കടന്നപ്പള്ളി, മാതമംഗലം, കണ്ടോന്താർ എന്നിവിടങ്ങളിൽ എ കെ ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ എത്തിയത്‌ ഓർമയുണ്ട്‌.‌

ഇ എം എസുമായും കുടുംബത്തിന്‌ അടുത്ത ബന്ധമുണ്ട്‌. അച്ഛന്റെ അമ്മാവന്റെ മകൻ എം എസ്‌ നമ്പൂതിരി കമ്യൂണിസ്റ്റ്‌‌ പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു. ഇദ്ദേഹം വഴി ഇ എം എസുമായി അച്ഛനു ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. വോട്ട്‌ ചെയ്യാനുള്ള പ്രായമായപ്പോൾ പൂഞ്ഞാറിൽ പാട്ടുപഠിക്കാൻ പോയി. ഏഴുവർഷം പൂഞ്ഞാറിൽ കഴിഞ്ഞു. കെ എം ജോർജായിരുന്നു പൂഞ്ഞാറിലെ അന്നത്തെ നേതാവ്‌.

തയ്യാറാക്കിയത്: പി വിജയൻ