യുഡിഎഫിൽ വനിതകൾക്ക് പതിനൊന്നിൽ ഒമ്പതും തോറ്റ സീറ്റ്; എൽഡിഎഫിൽ പതിനഞ്ചിൽ പത്തും സിറ്റിംഗ് സീറ്റുകൾ

Tuesday Mar 16, 2021

കൊച്ചി> എൽഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനഞ്ചിൽ പത്തും മുന്നണിയുടെ സിറ്റിംഗ് സീറ്റുകൾ. യുഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച  പതിനൊന്നിൽ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം മാത്രം.

എൽഡിഎഫ് വനിതാ സീറ്റിൽ സിറ്റിംഗ് സീറ്റ് അല്ലാത്ത അഞ്ചിൽ  രണ്ടു  സീറ്റുകൾ ഏഴായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രം കഴിഞ്ഞതവണ എൽഡിഎഫ് പരാജയപ്പെട്ടവ  ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.എന്നാൽ യുഡിഎഫ് സ്ത്രീ സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുള്ള പതിനൊന്നിൽ രണ്ടു സിറ്റിംഗ് സീറ്റ് ഒഴികെയുള്ള ഒമ്പതില്‍  ഏഴെണ്ണവും പതിനൊന്നായിരം മുതൽ 43 000 വരെ വോട്ടുകളുടെ വ്യത്യാസത്തിൽ  എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ്.സിറ്റിംഗ് സീറ്റുകളും  2016 ൽ ഏഴായിരത്തിൽ താഴെ വോട്ടുകൾക്ക് ജയിച്ചവയാണ്.
Read more: https://www.deshabhimani.com/news/kerala/ldf-allots-winning-seats-to-women/930778

കൊച്ചി> എൽഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനഞ്ചിൽ പത്തും മുന്നണിയുടെ സിറ്റിംഗ് സീറ്റുകൾ. യുഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച  പതിനൊന്നിൽ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം മാത്രം.

എൽഡിഎഫ് വനിതാ സീറ്റിൽ സിറ്റിംഗ് സീറ്റ് അല്ലാത്ത അഞ്ചിൽ  രണ്ടു  സീറ്റുകൾ ഏഴായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രം കഴിഞ്ഞതവണ എൽഡിഎഫ് പരാജയപ്പെട്ടവ  ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.എന്നാൽ യുഡിഎഫ് സ്ത്രീ സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുള്ള പതിനൊന്നിൽ രണ്ടു സിറ്റിംഗ് സീറ്റ് ഒഴികെയുള്ള ഒമ്പതില്‍  ഏഴെണ്ണവും പതിനൊന്നായിരം മുതൽ 43 000 വരെ വോട്ടുകളുടെ വ്യത്യാസത്തിൽ  എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ്.സിറ്റിംഗ് സീറ്റുകളും  2016 ൽ ഏഴായിരത്തിൽ താഴെ വോട്ടുകൾക്ക് ജയിച്ചവയാണ്.

2016 ലും  ഇതേ രീതിയാണ് യുഡിഎഫ് സ്ത്രീ സ്ഥാനാർഥി നിർണ്ണയത്തിൽ സ്വീകരിച്ചത്. അന്ന് എല്‍ഡിഎഫിന്റെ 17 സീറ്റില്‍ സ്ത്രീകള്‍ മത്സരിച്ചപ്പോൾ  യുഡിഎഫില്‍ നിന്ന് ആകെ ഒന്‍പതു പേര്‍ മാത്രമാണ്  മത്സരിച്ചത് . അന്നും രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്.മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. മറ്റുള്ളവര്‍ മത്സരിച്ച  സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് 2011 ല്‍ എല്‍ഡിഎഫ് ജയിച്ചവയായിരുന്നു. യുഡിഎഫിന്റെ എല്ലാ വനിതാ സ്ഥാനാർത്ഥികളും തോൽക്കുകയും ചെയ്തു. പിന്നീട് 2019  ലെ അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെയാണ് നിയമസഭയിൽ യുഡിഎഫിന് വനിതാ പ്രാതിനിധ്യം ഉണ്ടായത്.

അന്നും എല്‍ഡിഎഫിന്റെ പട്ടികയില്‍ പതിനേഴില്‍ എട്ടുപേരും മത്സരിച്ചത് കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലായിരുന്നു . ശേഷിച്ച ഒമ്പതില്‍ ഏഴ് മണ്ഡലങ്ങളും 2011ല്‍ ഒമ്പതിനായിരത്തില്‍ താഴെ വോട്ടിന് എല്‍ഡിഎഫിന് നഷ്ടമായ സീറ്റുകളും.

ഇക്കുറി മട്ടന്നൂർ (43381), കൊയിലാണ്ടി (13369), കോങ്ങാട്,(13271), ഇരിങ്ങാലക്കുട,(2711), ആറന്മുള (7646), കായംകുളം (11857), കുണ്ടറ (30460), ആറ്റിങ്ങൽ (40383), വൈക്കം (24584), ചടയമംഗലം (21928) എന്നീ സിറ്റിംഗ് സീറ്റുകളിൽ എൽഡിഎഫിൽ നിന്ന് വനിതകൾ മത്സരിക്കുന്നു.(ഓരോ സീറ്റിലും കഴിഞ്ഞ തവണ എൽഡിഎഫ് നേടിയ ഭൂരിപക്ഷം ബ്രാക്കറ്റിൽ). ശേഷിച്ചവയിൽ അരൂർ, പിറവം മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെയായിരുന്നു യുഡിഎഫ് ഭൂരിപക്ഷം.

യുഡിഎഫ് പട്ടികയിലെ അരൂർ (2079), കോഴിക്കോട് സൗത്ത് (6195) എന്നീ സിറ്റിംഗ് സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് മത്സരിക്കാൻ കിട്ടിയത്. ബാക്കി മണ്ഡലങ്ങളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് ഭൂരിപക്ഷം ബ്രായ്ക്കറ്റിൽ. പാറശാല (18566),കൊട്ടാരക്കര (42632), കൊല്ലം(17611), കായംകുളം (11857) , വൈക്കം (24584) ,തൃശൂർ (6987), തരൂർ (23068), മാനന്തവാടി (1307), വട്ടിയൂർക്കാവ് (14465). ഇതിൽ വട്ടിയൂർക്കാവ് 2019 ലെ ഉപതെരെഞ്ഞെടുപ്പിലാണ് എൽഡിഎഫ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്.