വിഷ്‌ണുനാഥ്‌ 
ദേശാടനക്കിളിയെന്ന്‌ 
പോസ്‌റ്റർ

Monday Mar 8, 2021

കൊല്ലം
എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥ്‌  ദേശാടനക്കിളിയെന്ന്‌ പോസ്‌റ്റർ. കൊല്ലം ഡിസിസി ഓഫീസ്‌, ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലാണ്‌  ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്ന ആവശ്യവുമായി തിങ്കളാഴ്‌ച പുലർച്ചെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്‌.  ചെങ്ങന്നൂരിൽ പാർടിയെ തകർത്തയാളാണെന്നും പോസ്‌റ്ററിൽ പറയുന്നു. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാർഥി എന്നും പോസ്റ്ററിലുണ്ട്‌. അന്വേഷണം ആവശ്യപ്പെട്ട്‌ ഡിസിസി പ്രസിഡന്റ്‌  സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരാതി നൽകി.