സഹ്യന്റെ മടിയിൽ പത്തരമാറ്റോടെ

Friday Mar 5, 2021
സ്വന്തം ലേഖകൻ


മലനാടിന്റെ തട്ടകമാണ്‌ പത്തനാപുരം. കാർഷിക മേഖലയുടെ ഹരിതാഭവും മലയോരത്തിന്റെ സൗന്ദര്യവും കല്ലയാറിന്റെ തലോടലും പത്തനാപുരത്തെ വേറിട്ടതാക്കുന്നു.


തൊട്ടരികിലൂടെ അച്ചൻകോവിലാറും ഒഴുന്നുന്നു. ഇടതുപക്ഷത്തിന്റെ തിളക്കത്തിൽ പത്തരമാറ്റ്‌ തിളക്കത്തിലാണ്‌ പത്തനാപുരം. പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, തലവൂർ, പിറവന്തൂർ, വെട്ടിക്കവല, മേലില, വിളക്കുടി പഞ്ചായത്തുകൾ ചേരുന്നതാണ്‌ ഈ മണ്ഡലം. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പാർടിക്കായിരുന്നു വിജയം. എൻ രാജഗോപാലൻനായർ കോൺഗ്രസിലെ കെ കുട്ടൻപിള്ളയെ ആണ്‌ പരായപ്പെടുത്തിയത്‌. 1960 ൽ കോൺഗ്രസിലെ ആർ ബാലകൃഷ്‌ണപിള്ള എൻ രാജഗോപാലൻനായരെ തോൽപ്പിച്ചു. 1965 ൽ കമ്യൂണിസ്‌റ്റ്‌ പാർടിയിലെ പി സി ആദിച്ചൻ വിജയിച്ചു. അന്ന്‌ നിയമസഭ ചേർന്നില്ല.  1967 ലും 70 ലും കമ്യൂണിസ്‌റ്റ്‌ പാർടിയിലെ പി കെ രാഘവൻ വിജയിച്ചു.
യഥാക്രമം പി കെ രാമചന്ദ്രദാസും പി കെ കുഞ്ഞച്ചനും ആയിരുന്നു എതിരാളികൾ. 77 ൽ കമ്യൂണിസ്‌റ്റ്‌ പാർടിയിലെ ഇ കെ പിള്ള വിജയിച്ചു. എ ജോർജ്‌ ആയിരുന്നു പരാജയപ്പെട്ടത്‌. 1980 ൽ എൽഡിഎഫിലെ ഇ കെ പിള്ള വീണ്ടും വിജയിച്ചു. ബാവാ സാഹിബ്‌ ആയിരുന്നു എതിർ സ്ഥാനാർഥി. 82ൽ എ ജോർജിനായിരുന്നു വിജയം. 87ൽ എൽഡിഎഫിലെ ഇ ചന്ദ്രശേഖരൻനായരും 91 ലും 96ലും എൽഡിഎഫിലെ കെ പ്രകാശ്‌ബാബുവും വിജയിച്ചു. 2001 ലും 2006 ലും2011 ലും 2016 ലും കെ ബി ഗണേശ്‌കുമാറിനാണ്‌ വിജയം. യഥാക്രമം എ ജോർജ്‌, വാക്കനാട്‌ രാധാകൃഷ്‌ണൻ, തോമസ്‌ കുതിരവട്ടം, കെ പ്രകാശ്‌ബാബു, കെ ആർ ചന്ദ്രമോഹൻ, കെ രാജഗോപാൽ, പി വി ജഗദീഷ്‌കുമാർ എന്നിവരാണ്‌ പരാജയപ്പെട്ടത്‌.
2016 ലെ വോട്ടുനില
കെ ബി ഗണേശ്‌കുമാർ (എൽഡിഎഫ്‌)– 74,429
പി വി ജഗദീഷ്‌കുമാർ (യുഡിഎഫ്‌)– 49,867
രഘു ദാമോദരൻ (ബിജെപി)– 11,700
ഭൂരിപക്ഷം 24,562

ആകെ വോട്ട് –‌ 181581
പുരുഷന്മാർ – 85382
സ്‌ത്രീകൾ – 96199


വിജയികൾ ഇതുവരെ
1957 – എൻ രാജഗോപാലൻനായർ (കമ്യൂണിസ്റ്റ്‌‌ പാർടി)
1960 – ആർ ബാലകൃഷ്‌ണപിള്ള (കോൺഗ്രസ്‌)
1965 – പി സി ആദിച്ചൻ (കമ്യൂണിസ്റ്റ്‌ പാർടി)
1967 – പി കെ രാഘവൻ (കമ്യൂണിസ്റ്റ്‌ പാർടി)
1970 – പി കെ രാഘവൻ (കമ്യൂണിസ്റ്റ്‌ പാർടി)
1977 – ഇ കെ പിള്ള (കമ്യൂണിസ്റ്റ്‌ പാർടി)
1980 – ഇ കെ പിള്ള (എൽഡിഎഫ്‌)
1982 – എ ജോർജ്‌ (കെഇസി)
1987 – ഇ ചന്ദ്രശേഖരൻ നായർ (എൽഡിഎഫ്)
1991 – കെ പ്രകാശ്‌ബാബു (എൽഡിഎഫ്‌)
1996 – കെ പ്രകാശ്‌ബാബു (എൽഡിഎഫ്‌)
2001 – കെ ബി ഗണേശ്‌കുമാർ (യുഡിഎഫ്‌)
2006 – കെ ബി ഗണേശ്‌കുമാർ (യുഡിഎഫ്‌)
2011 – കെ ബി ഗണേശ്‌കുമാർ (യുഡിഎഫ്‌)
2016 – കെ ബി ഗണേശ്‌കുമാർ (എൽഡിഎഫ്‌)