പോരാട്ടസ്‌മരണയുടെ തുടിപ്പിൽ

Friday Mar 5, 2021
സ്വന്തം ലേഖകൻ


തിരൂരങ്ങാടി>സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ തുടിക്കുന്ന ചരിത്രമുണ്ട്‌ തിരൂരങ്ങാടിക്ക്‌. പ്രസിദ്ധമായ മമ്പുറം പള്ളി ഉൾപ്പെട്ട നാട്‌. മത്സ്യത്തൊഴിലാളികളും കർഷകരും ഏറെ.

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.
1957ലാണ്‌ മണ്ഡലം രൂപീകൃതമായത്‌. അന്ന്‌ മൂന്നിയൂർ, വള്ളിക്കുന്ന്, പെരുവള്ളൂർ, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പരപ്പനങ്ങാടി, എആർ നഗർ പഞ്ചായത്തുകളാണ്‌ ഉൾപ്പെട്ടിരുന്നത്‌. 2011ൽ പുതിയ രൂപത്തിലേക്ക്‌ മാറി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ച മണ്ഡലം. 1995ലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാണ്‌ എ കെ ആന്റണി മുഖ്യമന്ത്രിയായത്‌. 1983ൽ കെ അവുക്കാദർ കുട്ടി നഹ ഉപമുഖ്യമന്ത്രി.
എ കെ ആന്റണിയൊഴികെ ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് മുസ്ലിംലീഗാണ്. 2016ലെ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. 2011ൽ 30,208 വോട്ട്‌ ഭൂരിപക്ഷമുണ്ടായിരുന്ന പി കെ അബ്ദുറബ്ബ്‌ 2016ൽ 6043 വോട്ടിനാണ്‌ ജയിച്ചത്‌. എൽഡിഎഫ് സ്വതന്ത്രനായിരുന്ന നിയാസ് പുളിക്കലകത്ത് 56,884 വോട്ട് നേടി.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിട്ടും വികസനം എത്താതിരുന്ന തിരൂരങ്ങാടി എൽഡിഎഫ് ഭരണകാലത്ത് മാറ്റത്തിന്റെ പാതയിലാണ്‌. പരപ്പനങ്ങാടി ഹാർബറുൾപ്പെടെ ജനങ്ങളുടെ വികസന സ്വപ്നങ്ങൾക്ക്‌ സംസ്ഥാന സർക്കാർ ചിറകുപകർന്ന അഞ്ച്‌ വർഷമാണ്‌ കഴിഞ്ഞത്‌. പാലത്തിങ്ങൽ പാലം നാടിന്‌ സമർപ്പിച്ചു. ചെട്ടിപ്പടി മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞു. താലൂക്ക് ആശുപത്രിയിലും സർക്കാർ കരുതലെത്തി.

പ്രതിനിധീകരിച്ചവർ

1957, 1960, 1965, 1967, 1970, 1977, 1980, 1982– 
  കെ അവുക്കാദർ കുട്ടി നഹ (ലീഗ്‌). 1987– സി പി കുഞ്ഞാലിക്കുട്ടി കേയി (ലീഗ്‌). 1991– യു എ ബീരാൻ (ലീഗ്‌). 1995– എ കെ ആന്റണി (കോൺഗ്രസ്‌). 1996, 2001, 2006– കുട്ടി അഹമ്മത് കുട്ടി (ലീഗ്‌). 2011, 2016– പി കെ അബ്ദുറബ്ബ് (ലീഗ്‌).

 

2016 നിയമസഭ

പി കെ അബ്ദുറബ്ബ് (മുസ്ലിംലീഗ്)– 62,927

നിയാസ് പുളിക്കലകത്ത് (എൽഡിഎഫ് സ്വത.)–  56,884

പി വി ഗീത മാധവൻ (ബിജെപി)–  8046 ഭൂരിപക്ഷം– 6043.


 

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ, നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി (യുഡിഎഫ്).