മണ്ണാര്‍ക്കാടിന് ഇടതു പൂരപ്പെരുമ

Monday Mar 1, 2021
ടി എം സുജിത്‌

പാലക്കാട്> നിശബ്‌ദ താഴ്‌വരയുടെ മനോഹാരിത, കുന്തിപ്പുഴയുടെ കുളിർമ, പൂരത്തിമർപ്പ്‌,  മണ്ണിന്റെ മക്കളുടെ തട്ടകം. അങ്ങനെ മണ്ണാർക്കാടിന്‌ വിശേഷണങ്ങൾ ഏറെ. അട്ടപ്പാടി ആദിവാസി വിഭാഗങ്ങൾക്കൊപ്പം  മലയോര കുടിയേറ്റ കർഷകരും ഏറെയുള്ള നാട്‌‌ ഇടതുപക്ഷത്തിന്‌‌ വളക്കൂറുള്ള മണ്ണാണ്‌. ആകെ നടന്ന 14 തെരഞ്ഞെടുപ്പിൽ എട്ടിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു മണ്ണാർക്കാട്‌ ജനത.


1957 ൽ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കൊങ്ങശേരി കൃഷ്‌ണനാണ്‌ ‌ മണ്ണാർക്കാടിന്റെ ആദ്യ ജനപ്രതിനിധി. 60 ൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 80 വരെ നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും മണ്ഡലം ഇടതിനൊപ്പം ഉറച്ചുനിന്നു. 1965ൽ സിപിഐ എമ്മിലെ പി എ ശങ്കരനും 1967ൽ ഇ കെ ഇമ്പിച്ചിബാവയും 1970ൽ കെഎസ്‍പിയുടെ (കേരള സോഷ്യലിസ്റ്റ് പാർടി) ജോൺ മാഞ്ഞൂരാനും 1977ൽ സിപിഐയുടെ എ എൻ യൂസഫുമാണ് വിജയിച്ചത്. 1980ലാണ്‌ മണ്ഡലം ഇടതുപക്ഷത്തിന് നഷ്ടമായത്‌. 80ൽ ലീ​ഗിലെ എ പി ഹംസ വിജയിച്ചു. രണ്ടു വർഷത്തിന് ശേഷം 1982 ൽ പി കുമാരനിലൂടെ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു.  1987ലും 1991 ലും  ലീഗ്‌ ജയിച്ചു.  1996ൽ ജോസ് ബേബിയിലൂടെ ഇടതുപക്ഷം തിരിച്ചു പിടിച്ചു.  2001 ലീഗിലെ കളത്തിൽ അബ്ദുള്ള വിജയിച്ചു. 2006ൽ ജോസ് ബേബിയിലൂടെ വീണ്ടും ഇടതിനൊപ്പം ചേർന്നു. 2011ലും 2016ലും ലീഗിലെ എന്‍ ഷംസുദീനാണ്‌ വിജയിച്ചത്‌.
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ തെങ്കര, അ​ഗളി, പുതൂർ, ഷോളയൂർ  പഞ്ചായത്തുകൾ എൽഡിഎഫനൊപ്പം നിന്നപ്പോൾ  മണ്ണാർക്കാട് ന​ഗരസഭ, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ എന്നിവയിൽ യുഡിഎഫ്‌ വിജയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രം 1980 മുതൽ
 1980
എ പി ഹംസ (മുസ്ലിം ലീ​ഗ്) 30,091
എ എൻ യൂസഫ് (സിപിഐ) 28,703
ഭൂരിപക്ഷം 1388
1982
പി കുമാരൻ (സിപിഐ) 38,151
എ പി ഹംസ (മുസ്ലിം ലീ​ഗ്) 27,665
ഭൂരിപക്ഷം 10,486
1987
കല്ലടി മുഹ​മ്മദ് (മുസ്ലിം ലീ​ഗ്) 48,450
പി കുമാരൻ (സിപിഐ) 44,990
ഭൂരിപക്ഷം 3460

1991
കല്ലടി മുഹമ്മദ് (മുസ്ലിം ലീ​ഗ്) 53,854
പി കുമാരൻ (സിപിഐ) 49,414‌
ഭൂരിപക്ഷം 4470
1996
ജോസ് ബേബി (സിപിഐ) 57,688
കല്ലടി മുഹമ്മദ് (മുസ്ലിംലീഗ്‌) 50,720
ഭൂരിപക്ഷം 6968
2001
കളത്തിൽ അബ്ദുള്ള (മുസ്ലിം ലീ​ഗ്) 67,369
ജോസ് ബേബി (സിപിഐ) 60,744‌
ഭൂരിപക്ഷം 6625
2006
ജോസ് ബേബി (സിപിഐ) 70,172
കളത്തിൽ അബ്ദുള്ള (മുസ്ലിം ലീ​ഗ്) 62,959
ഭൂരിപക്ഷം 9213
2011
എൻ ഷംസുദീൻ (മുസ്ലിം ലീ​ഗ്) 60,191
വി ചാമുണ്ണി (സിപിഐ) 51,921
ഭൂരിപക്ഷം 8270
2016
എൻ ഷംസുദീൻ (മുസ്ലിം ലീ​ഗ്) 72,886
കെ പി സുരേഷ് രാജ് (സിപിഐ) 60,510
ഭൂരിപക്ഷം 12,376‌
2019 ലോക്‌സഭ‌ (മണ്ണാർക്കാട് മണ്ഡലം)
വി കെ ശ്രീകണ്ഠൻ (യുഡിഎഫ്) 78,250‌
എം ബി രാജേഷ് (എൽഡിഎഫ്) 48,625
ഭൂരിപക്ഷം 29,625