സുരേന്ദ്രനെ പുകഴ്‌ത്തി 
പി സി ജോർജ്‌

സുരേന്ദ്രനുമായി നല്ല ബന്ധമാണ്‌; യുഡിഎഫ്‌ നേതാക്കൾ കുഴപ്പക്കാരാണ്‌

Sunday Feb 28, 2021


കോട്ടയം
ബിജെപി നേതാവ്‌ കെ സുരേന്ദ്രനെ പ്രകീർത്തിച്ചും എൻഡിഎ പ്രവേശന കാര്യം സ്ഥിരീകരിക്കാതെയും പി സി ജോർജ് എംഎൽഎ‌. സുരേന്ദ്രനുമായി നല്ല ബന്ധമാണ്‌. ഏതു മുന്നണിയുടെ ഭാഗമാകണമെന്ന്‌ തീരുമാനമായിട്ടില്ല. മൂന്നാം തീയതി അന്തിമ തീരുമാനമുണ്ടാകും. യുഡിഎഫ്‌ നേതാക്കൾ കുഴപ്പക്കാരാണ്‌. ആര്‌ പിന്തുണ നൽകിയാലും സ്വീകരിക്കും–- പി സി ജോർജ്‌ പറഞ്ഞു.

തനിക്ക്‌ യുഡിഎഫ്‌ പ്രവേശം നിഷേധിച്ചത്‌‌ ഉമ്മൻ ചാണ്ടിയാണെന്ന്‌ ജോർജ്‌ തുടർച്ചയായി ആരോപിക്കുന്നുണ്ട്‌. ‌ഇതിനെക്കുറിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ജോർജിനോട്‌ പരിഭവമില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.