കിറ്റ്‌ കൊടുക്കാൻ മനസ്സുകാണിച്ച മുഖ്യമന്ത്രിക്കും ആ മനുഷ്യത്വത്തിനുമാണ്‌ ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്‌

Sunday Feb 28, 2021

എൽഡിഎഫ്‌ സർക്കാർ വറുതിയുടെ സമയത്ത്‌ കിറ്റ്‌ കൊടുത്തതിനെ വ്യാപകമായി ആക്ഷേപിക്കുന്നവരോട്‌ നെഞ്ചുയർത്തിനിന്ന്‌ മറുപടി പറഞ്ഞ്‌ താരം.

വില്ലനായും ഹാസ്യകഥാപാത്രമായും മറ്റും ഒട്ടേറെ സിനിമയിലൂടെ സുപരിചിതനായ ജയൻ ചേർത്തലയാണ്‌ രണ്ട്‌ വാചകം കൊണ്ട്‌ ആക്ഷേപിച്ചവരുടെ മുഖത്തടിച്ചത്‌. ഒരു ടി വി ചാനലിന്റെ അവാർഡ്‌ ദാന ചടങ്ങിലുണ്ടായ മറുപടിയാണ്‌ വീണ്ടും വൈറലായിരിക്കുന്നത്‌. ആദ്യം അവാർഡ്‌ വാങ്ങിയ ഒരാൾ പറഞ്ഞു: ‘‘ ഒരു കിറ്റ്‌ വാങ്ങിച്ചാൽ ഒരു വോട്ട്‌ കിട്ടും ’’.  ഇതിനു മറുപടിയായിരുന്നു‌ ജയന്റെ പഞ്ച്‌ ഡയലോഗ്‌: ‘‘ അതല്ല, ഒരു കിറ്റ്‌ കൊടുക്കാൻ മനസ്സുകാണിച്ച മുഖ്യമന്ത്രിക്കും ആ മനുഷ്യത്വത്തിനുമാണ്‌ ഇവിടുത്തെ ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്‌. അല്ലാതെ വോട്ടിനു വേണ്ടി ഒരു പാർടിയും കിറ്റ്‌ കൊടുക്കില്ല.

സാറ്‌ ആരായാലും ‘ യു ഹാവ്‌ ടു ബി സോറി ഫോർ ഇറ്റ്‌ ’ ഞാനൊരിക്കലും യോജിക്കില്ല അതിനോട്‌. വോട്ടിനു വേണ്ടിയല്ല കിറ്റ്‌ കൊടുത്തത്‌, മനുഷ്യന്റെ കണ്ണീര്‌ കണ്ടിട്ടാണ്‌. അത്‌ വോട്ടായി മാറിയിട്ടുണ്ടെങ്കിൽ അത്‌ ജനങ്ങളുടെ സ്‌നേഹ പ്രകടനമാണ്‌. ’’