ജയിച്ചിട്ടും സഭ കണ്ടില്ല രാമു കാര്യാട്ടും ആ 31 പേരും

Friday Feb 26, 2021


സീൻ 1

1965ലെ മൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌. ഊണും ഉറക്കവുമില്ലാത്ത പ്രചാരണത്തിനൊടുവിൽ നാട്ടിക മണ്ഡലത്തിൽനിന്നും പ്രമുഖ സംവിധായകൻ രാമു കാര്യാട്ടിന്‌ ഉജ്വല വിജയം.

ആർക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് സഭ പിരിച്ചുവിട്ടതോടെ രാമു കാര്യാട്ടിന് നിയമസഭ കാണാനായില്ല.  ഇത്‌ രാമു കാര്യാട്ടിന്റെ മാ‌ത്രം അനുഭവമല്ല. ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാത്ത, അതിനുമുമ്പോ ശേഷമോ ജയിക്കാത്ത 32 പേരുണ്ട്‌ കേരള നിയമസഭാ ചരിത്രത്തിൽ.

ഇ അബ്‌ദുൾഖാദർ (സ്വത. കാസർകോട്‌), കെ എം അബുബേക്കർ (ലീഗ്‌ സ്വത. കണ്ണൂർ), ഡോ. കെ ബി മേനോൻ (എസ്‌എസ്‌പി, കൊയിലാണ്ടി), യു ഉണ്ണിത്താൻ (ലീഗ്‌ സ്വത, മഞ്ചേരി), സി കോയ (സിപിഐ എം, പെരിന്തൽമണ്ണ), പി എ ശങ്കരൻ (സിപിഐ എം, മണ്ണാർക്കാട്‌), ടി പി സീതാരാമൻ (‌കോൺഗ്രസ്‌, തൃശൂർ), ഐ എം വേലായുധൻ(കോൺഗ്രസ്‌, മണലൂർ), പി കെ അബ്ദുൾ മജീദ്‌ (സ്വത. ഗുരുവായൂർ), രാമു കാര്യാട്ട്‌ (സ്വത, നാട്ടിക), കെ സി മായൻകുട്ടി മേത്തർ (കോൺഗ്രസ്‌, കൊടുങ്ങല്ലൂർ), ജോൺ സി പത്താടൻ (കേരള കോൺഗ്രസ്‌, അങ്കമാലി), അബ്ദുൽ ജലീൽ (സ്വത. വടക്കേക്കര), വി പി മരയ്‌ക്കാർ (കോൺഗ്രസ്‌, ആലുവ), എ ടി പത്രോസ്‌ (കേരള കോൺഗ്രസ്, മൂവാറ്റുപുഴ), എം എം ജോസഫ് ‌(കേരള കോൺഗ്രസ്, ഏറ്റുമാനൂർ), പി ഡി തൊമ്മൻ (സ്വതന്ത്രാ പാർടി, പൂഞ്ഞാർ), പി പരമേശ്വരൻ (കോൺഗ്രസ്‌, വൈക്കം), സി വി ജേക്കബ് ‌(കേരള കോൺഗ്രസ്, ചേർത്തല), ജി ചിദംബരയ്യർ (കോൺഗ്രസ്‌, ആലപ്പുഴ), കെ എസ്‌ കൃഷ്‌ണക്കുറുപ്പ്‌ (കോൺഗ്രസ്‌, അമ്പലപ്പുഴ), കെ പി രാമകൃഷ്‌ണൻ നായർ (കോൺഗ്രസ്‌, ഹരിപ്പാട്‌), കെ കെ ചെല്ലപ്പൻപിള്ള (കോൺഗ്രസ്‌, മാവേലിക്കര), ഇ എം തോമസ്‌ (കേരള കോൺഗ്രസ്, റാന്നി), കെ കെ ഗോപാലൻ നായർ (കേരള കോൺഗ്രസ്, അടൂർ), വി ശങ്കരനാരായണപിള്ള (കോൺഗ്രസ്‌, കുണ്ടറ), ഹെന്റി ഓസ്‌റ്റിൻ (കോൺഗ്രസ്‌, കൊല്ലം), കെ ഷാഹുൽ ഹമീദ്‌ (കോൺഗ്രസ്‌, വർക്കല), വി ശങ്കരൻ (കോൺഗ്രസ്‌, ആര്യനാട്‌), എൻ ലക്ഷ്‌മൺ വൈദ്യർ (കോൺഗ്രസ്‌, കഴക്കുട്ടം), വിൽഫ്രഡ് സെബാസ്റ്റ്യൻ (കോൺഗ്രസ്‌, തിരുവനന്തപുരം–-2), എം ഭാസ്‌കരൻ നായർ (കോൺഗ്രസ്‌, വിളപ്പിൽ).