നിലപാട്‌ സിംഹങ്ങളേ ... ഉഷാർ

റാങ്ക്‌ ലിസ്‌റ്റിലുള്ളവരെയെല്ലാം നിയമിക്കുമെന്ന്‌ ചെന്നിത്തല; പറ്റില്ലെന്ന്‌ മുല്ലപ്പള്ളി

Monday Feb 15, 2021

ഇല്ലാത്ത ഒഴിവിൽ നിയമനം തരപ്പെടുമെന്ന്‌ തെറ്റിദ്ധരിച്ച്‌ സെക്രട്ടറിയറ്റ്‌ നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക്‌ പിന്തുണയുമായി കോൺഗ്രസ്‌ രാഷ്ട്രീയത്തിലെ നിലപാട്‌ സിംഹങ്ങളും രംഗത്തുണ്ട്‌.


 

ലോട്ടറിയെടുത്ത എല്ലാവർക്കും ലോട്ടറി കിട്ടുന്ന സുന്ദരദേശമാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സ്വപ്‌നം കാണുന്ന കേരളം. റാങ്ക്‌ ലിസ്‌റ്റിലുള്ള എല്ലാവർക്കും തൊഴിൽ നൽകുമെന്നാണ്‌ അദ്ദേഹത്തിന്റെ വാഗ്‌ദാനം. ഭരണം കിട്ടാൻ പോകുന്നില്ലെന്നും തള്ളുമ്പോൾ അത്‌ സൂപ്പർ തന്നെയായിക്കോട്ടെ എന്നും അദ്ദേഹം കരുതിക്കാണും എന്നാൽ, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ അൽപ്പം നിഷ്‌കളങ്കനാണ്‌. റാങ്ക്‌ ലിസ്റ്റിലുള്ള മുഴുവനാളുകൾക്കും ജോലി നൽകാൻ ഒരുസർക്കാരിനും കഴിയില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്‌.

എന്തായാലും ഒരുപ്രശ്‌നത്തിൽ, കൃത്യവും സ്‌പഷ്ടവുമായ നിലപാടുള്ളവരാണ്‌ കോൺഗ്രസ്‌ നേതാക്കളെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞല്ലോ! അത്രയും ആശ്വാസം.