4 മാസംമുമ്പ്‌ പിഎസ്‌സി സൂപ്പർ! 
ഇന്ന്‌ അയ്യേ...

Friday Feb 12, 2021

തിരുവനന്തപുരം
പിഎസ്‌സി നിയമനം സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണം തിരിഞ്ഞുകുത്തുന്നു. നാലുമാസം മുമ്പ്‌ മാതൃഭൂമിയുടെയും മനോരമയുടെയും തൊഴിൽ പ്രസിദ്ധീകരണങ്ങൾ പിഎസ്‌സി മാഹാത്മ്യം വലിയ വാർത്തയാക്കി. 

കോവിഡ്‌ പ്രതിസന്ധിയിൽ ലോകമാകെ തൊഴിൽ നഷ്ടപ്പെടുമ്പോൾ കേരളത്തിൽമാത്രം സർക്കാർ മുൻവർഷത്തെപോലെ തൊഴിൽ നൽകിയെന്ന്‌ ഈ മാധ്യമങ്ങൾ വാഴ്‌ത്തി. മാതൃഭൂമിയുടെ തൊഴിൽ വാർത്ത 2020 ഒക്ടോബറിൽ നൽകിയ മുഖ്യവാർത്തയുടെ തലക്കെട്ട്‌ ‘16,552 ഒഴിവിൽ 16,327 നിയമന ശുപാർശ’ എന്നാണ്‌. 2020 ജനുവരിമുതൽ ജൂലൈവരെയുള്ള കണക്കുപ്രകാരം കോവിഡ്‌ മാസങ്ങളിലും പിഎസ്‌സി മികച്ചുനിന്നുവെന്ന്‌ മാതൃഭൂമി എഴുതി. മാസംതോറും നടത്തിയ നിയമനങ്ങളുടെ കണക്കും അവർ നൽകി. ഉദ്യോഗാർഥികൾ തൊഴിൽ വാർത്തകൾക്കായി ആശ്രയിക്കുന്ന പ്രസിദ്ധീകരണത്തിൽ വ്യാജവാർത്ത നൽകിയാൽ ചീറ്റിപ്പോകുമെന്ന്‌ ഉറപ്പായതിനാൽ സത്യം എഴുതേണ്ടി വന്നു. പത്രത്തിലും ചാനലിലും അതിന്റെ ആവശ്യമില്ലല്ലോ! പിഎസ്‌സിയെന്നാൽ ‘പിൻവാതിൽ’ എന്ന പ്രതിപക്ഷ നുണയ്‌ക്ക്‌ ഓശാന പാടി പാവപ്പെട്ട ഉദ്യോഗാർഥികളെ ആത്മഹത്യ‌ക്ക്‌ പ്രേരിപ്പിക്കുന്ന തിരക്കിലാണവർ.