74.06 ശതമാനം പോളിങ്; മുന്നില്‍ കുന്ദമംഗലം, പിന്നില്‍ തിരുവനന്തപുരം; അന്തിമ കണക്ക് ഇങ്ങനെ

കൊച്ചി > സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവന്നു. 74.06 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ്  കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 81.52 ശതമാനം. 61.85 ശതമാനം രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പോളിങ്ങില്‍ ഏറ്റവും പിന്നില്‍. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ 80 ശതമാനത്തിലധികം പോളിങ്‌ രേഖപ്പെടുത്തിയത്‌ എട്ട്‌ മണ്ഡലത്തിലാണ്‌. 2016ലെ തെരഞ്ഞെടുപ്പിൽ 38 മണ്ഡലത്തിൽ പോളിങ്‌ 80 ശതമാനം ...

കൂടുതല്‍ വായിക്കുക