18 April Thursday
വിജയിച്ചവരിൽ 22 ട്രാൻസ്‍ജെൻഡറുകളും

പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 90. 89%ശതമാനം വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

തിരുവനന്തപുരം> സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പത്താംതരം തുല്യത പരീക്ഷയിൽ 15,653 പേർ വിജയിച്ചു. 90.89 താണ്‌ വിജയ ശതമാനം. മലപ്പുറം തിരൂരങ്ങാടി എസ്എൻഎംഎച്ച്എസ് -ൽ പരീക്ഷ എഴുതിയ കെ കെ സയ്യിദ് ഹാഷിർ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി.  ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത്.

2007 ൽ ആരംഭിച്ച പത്താംതരം തുല്യത കോഴ്സിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണത്തേത്.  വിജയിച്ചവരിൽ 22 ട്രാൻസ്‍ജെൻഡറുകളും ഉൾപ്പെടുന്നു. സംസ്ഥാനത്തു മൊത്തം 25 ട്രാൻസ്‌ജെ ൻഡറുകളാണ് കഴിഞ്ഞ നവംബർ 9 ന് നടന്ന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത പരീക്ഷ എഴുതിയത്. കൊല്ലത്തായിരുന്നു ഏറ്റവും കൂടുതൽ പേർ എഴുതിയത് - 9. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി രണ്ടു പേർ വീതവും പത്തനംതിട്ട, ഇടുക്കി, കാസർകോട്, തൃശൂർ ജില്ലകളിലായി ഒരാൾ വീതവും പരീക്ഷ എഴുതി. വിജയികൾക്ക് സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യത കോഴ്സിൽ ചേരാം. ജനുവരി 27 ന് ഒന്നാംവർഷ ര ജിസ്ട്രേഷൻ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top