ചെന്നൈ > ഒരേ സമയം 58 റെക്കോർഡുകൾ സൃഷ്ടിച്ച് ചെന്നൈ ശ്രീനാരായണ മിഷൻ സീനിയർ സെക്കൻഡറി സ്കൂൾ. ശ്രീനാരായണ മിഷൻ വേൾഡ് റെക്കോർഡ് ഫെസ്റ്റിവൽ 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് നേട്ടം. ചെന്നൈ കോട്ടൂർപുരത്തുള്ള അണ്ണാ സെന്റിനറി ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂളിലെ പ്രീകെജി മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു.
യോഗ, ചെസ്, വീണ, പ്രസംഗം, ചിത്രരചന, കവിത തുടങ്ങിയ വിവിധയിനങ്ങളിലാണ് റെക്കോർഡുകൾ. എലൈറ്റ് വേൾഡ് റെക്കോർഡ്, ഏഷ്യൻ റെക്കോർഡ്സ് അക്കാദമി, ഇന്ത്യ റെക്കോർഡ്സ് അക്കാദമി, തമിഴൻ ബുക്ക് ഓഫ് റെക്കോർഡ് എന്നീ സ്ഥാപനങ്ങളാണ് അംഗീകാരങ്ങൾ നൽകിയത്. ചടങ്ങിൽ വിളിഷ്ടാതിഥിയായി ചെന്നൈ കോർപറേഷൻ ജോയിന്റ് കൺവീനർ ജി എസ് സമീരൻ പങ്കെടുത്തു.
1675 വിദ്യാർഥികളുടെയും 88 അദ്ധ്യാപകരുടെയും ഒറ്റക്കെട്ടായ പ്രയത്നത്തിന് ലഭിച്ച ഈ മഹത്തായ അംഗീകാരം ശ്രീനാരായണ ഗുരുവിന് സമർപ്പിക്കുന്നതായി പരിപാടിയിൽ പങ്കെടുത്ത ശ്രീനാരായണ മിഷൻ സീനിയർ സെക്കൻഡറി സ്കൂളിന്റെ പ്രസിഡന്റ് ഗോകുലം ഗോപാലൻ പറഞ്ഞു. സ്കൂളിന്റെ സെക്രട്ടറി ദീപക് ദേവരാജൻ, വൈസ് പ്രസിഡന്റ് വിജയൻ ഉദയകുമാർ, ട്രഷറർ ടി ഡി രാജൻ, പ്രിൻസിപ്പൽ എസ് ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..