18 September Thursday

ഡിജിറ്റല്‍ ക്ലാസുകള്‍ പത്തുമാസം പൂര്‍ത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021


തിരുവനന്തപുരം
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ബുധനാഴ്‌ച  പത്തുമാസം പൂർത്തിയാകും. ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 3750 മണിക്കൂർ ദൈർഘ്യത്തിൽ 7500 ക്ലാസാണ് ഇതുവരെ പൂർത്തിയായത്.  പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്‍ടു ക്ലാസുകൾക്കായുള്ള ലൈവ് ഫോൺ ഇൻ ക്ലാസുകളും പൂർത്തിയായി.

സാധാരണ ക്ലാസുകൾക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ഠിതമായ റിവിഷൻ ക്ലാസുകൾ, കാഴ്ച പരിമിതർക്കുൾപ്പെടെ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകൾ, ശ്രവണ പരിമിതർക്കുള്ള സൈൻ അഡാപ്‍റ്റഡ് ക്ലാസുകൾ തുടങ്ങിയവയുടെ സംപ്രേഷണവും പൂർത്തിയായി. പൊതുപരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഉൾപ്പെടെയുള്ള വിദഗ്ധർ അവതരിപ്പിക്കുന്ന പ്രത്യേക മോട്ടിവേഷൻ ക്ലാസുകളും സംപ്രേഷണം ചെയ്യും. ജൂൺ ഒന്നിന്‌ ആരംഭിച്ച ഒന്നു മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്കായുള്ള  ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഏപ്രിൽ 30-നുള്ളിൽ പൂർത്തിയാക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍വൺ ക്ലാസുകൾ മേയിലും തുടരും. ഏപ്രിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് അവധിയായിരിക്കും. മൂന്നിന്‌ പ്ലസ്‍വൺ ക്ലാസുകൾ മാത്രം ഉണ്ടായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top