16 April Tuesday

കൈറ്റ് വിക്ടേഴ്സില്‍ 21 മുതല്‍
ക്ലാസുകള്‍ക്ക് പുതിയ സമയക്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


തിരുവനന്തപുരം
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് 21 മുതൽ പുതിയ സമയക്രമം. ഓരോ ക്ലാസും അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും www.firstbell.kite.kerala.gov.in പോർട്ടലിലും ലഭിക്കും. പ്ലസ്‍ വണ്ണിന് രാവിലെ 7 മുതൽ 8.30 വരെ മൂന്ന് ക്ലാസും പ്ലസ്‍ടുവിന് വൈകിട്ട്‌ 3.30 മുതൽ 7.30 വരെ എട്ടു ക്ലാസും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകൾ രാവിലെ 8.30ന്. രാവിലെ 9, 9.30, 10, 10.30, 11, 11.30, ഉച്ചയ്ക്ക് 12, 12.30 എന്നീ സമയങ്ങളിൽ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഒമ്പതാം ക്ലാസിന് ഉച്ചയ്ക്ക് 1 മുതൽ 2 വരെ രണ്ട് ക്ലാസും പത്താം ക്ലാസിന് ഉച്ചയ്ത്ത് 2 മുതൽ 3.30 വരെ മൂന്ന് ക്ലാസും സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതൽ പുനഃസംപ്രേഷണം ഉണ്ടാകും.

പ്ലസ്‍വണ്ണിന് വൈകിട്ട്‌ 6 മുതലും പ്ലസ്‍ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറിമുതൽ എട്ടുവരെ ക്ലാസുകൾ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെയും ഒമ്പതാം ക്ലാസ് വൈകിട്ട്‌ അഞ്ചിനുമാണ് പുനഃസംപ്രേഷണം.

റിവിഷൻ ക്ലാസുകൾ ഫെബ്രുവരിമുതൽ
ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റെയും അവസാനവാരം പ്ലസ്‍ടുവിന്റെയും ക്ലാസുകൾ പൂർത്തിയാക്കി പ്രത്യേക റിവിഷൻ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. പരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ- ഇൻ- പരിപാടിയും ഓഡിയോ ബുക്കുകളും തയ്യാറാക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകൾ ഏപ്രിലിലും പ്ലസ്‍വൺ ക്ലാസുകൾ മേയിലും പൂർത്തിയാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top