24 April Wednesday
ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ

വിക്ടേഴ്സില്‍ എസ്‌എസ്‌എൽസി, പ്ലസ്‍ടു ലൈവ് ഫോണ്‍- ഇന്‍
 നാളെമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 15, 2021


തിരുവനന്തപുരം
പൊതുപരീക്ഷ നടക്കുന്ന എസ്‌എസ്‌എൽസി, പ്ലസ്‍ ടു ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ- ഇൻ പ്രോഗ്രാം ചൊവ്വാഴ്ചമുതൽ സംപ്രേഷണം ചെയ്യും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്ക് തത്സമയം മറുപടി നൽകുന്ന രൂപത്തിലുമായിരിക്കും ലൈവ് ഫോൺ- ഇൻ പരിപാടി. മാനസിക സംഘർഷങ്ങളില്ലാതെയും ആത്മവിശ്വാസത്തോടെയും പരീക്ഷ അഭിമുഖീകരിക്കാൻ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലാണ് പരിപാടി. 

പകൽ 2.30 മുതൽ 4 വരെയാണ് പത്താം ക്ലാസുകാർക്കുള്ള ഫോൺ-ഇൻ പരിപാടി. പുനഃസംപ്രേഷണം വൈകിട്ട്‌ 6.30-ന്. പ്ലസ്‍ടു കുട്ടികൾക്ക് ആദ്യ ഫോൺ-ഇൻ വൈകിട്ട്‌  അഞ്ച്‌ മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 6.30നും ആയിരിക്കും. എല്ലാ പ്രോഗ്രാമും അടുത്ത ദിവസം മുതൽ firstbell.kite.kerala. gov.in പോർട്ടലിൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top