20 April Saturday

ഫസ്‌റ്റ്‌ ബെല്ലിൽ പ്ലസ്‌വൺ ക്ലാസുകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ  ഡിജിറ്റൽ ക്ലാസുകളിൽ തിങ്കളാഴ്‌ച  പ്ലസ്‍വൺ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതൽ  ഒമ്പതുവരെ ദിവസവും മൂന്ന് ക്ലാസാണ് പ്ലസ്‍വൺ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ അതേ ദിവസം രാത്രി ഏഴുമുതൽ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേന്ന്‌  വൈകിട്ട്‌  3.30 മുതൽ  അഞ്ചുവരെയും ആയിരിക്കും.

പ്രീപ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചൽ  പകൽ 11നും  ഒമ്പതാം ക്ലാസ് പകൽ 11.30 മുതൽ 12.30 വരെയും (രണ്ട് ക്ലാസ്‌) ആയിരിക്കും. ഒമ്പതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്ന്‌ മുതൽ രണ്ടുവരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്‍ടു ക്ലാസുകൾ രാവിലെ ഒമ്പതുമുതൽ 11 വരെയും 12.30 മുതൽ 1.30 വരെയും ആറു ക്ലാസാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേന്ന്‌ വൈകിട്ട്‌ അഞ്ചുമുതൽ എട്ടുവരെയുമായിരിക്കുമെന്ന്‌ കൈറ്റ്‌ സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണം ചെയ്യുന്നുണ്ട്‌. ക്ലാസുകളും സമയക്രമവും ഫസ്റ്റ്ബെൽ പോർട്ടലായ  www.firstbell.kite.kerala.gov.in  ൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top