26 April Friday

വിഎച്ച്‌എസ്‌ഇ കോഴ്‌സ്‌ അപേക്ഷ 30വരെ

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018


തിരുവനന്തപുരം
എസ്‌എസ്‌എൽസി/തത്തുല്യ പരീക്ഷ പാസായ വിദ്യാർഥികൾക്ക്‌ ഇഷ്ടപ്പെട്ട തൊഴിൽമേഖല യിൽ പരിശീലനം നേടുന്നതിനും ട്രേഡ്‌ സർട്ടിഫിക്കറ്റ്‌ നേടുന്നതിനും അവസരമൊരുക്കുന്ന വിഎച്ച്‌എസ്‌ഇ  കോഴ്‌സിലേക്ക്‌ മെയ്‌ 30വരെ അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്‌ മെയ്‌ 30ന്‌ വൈകീട്ട്‌ നാലു മണിക്കു മുന്പായി   ഏതെങ്കിലും വിഎച്ച്‌എസ്‌ഇ സ്‌കൂളിൽ സമർപ്പിച്ച്‌ രസീത്‌ കൈപ്പറ്റണമെന്നും വിഎച്ച്‌എസ്‌ഇ പത്രകുറിപ്പിൽ അറിയിച്ചു. 

ഈ അധ്യയനവർഷംമുതൽ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്‌ (എൻഎസ്‌ക്യൂഎഫ്‌) പ്രാഥമികഘട്ടത്തിൽ 66 സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 147 ബാച്ചുകളിൽ പദ്ധതി ആരംഭിക്കുന്നു. ബാക്കി ബാച്ചുകളിൽ നിലവിലുള്ള രീതിയിലും കോഴ്‌സ്‌ നടത്തും.  നിലവിൽ വിഎച്ച്‌എസ്‌ഇ കോഴ്‌സുകൾക്ക്‌ കൗൺസിൽ ഓഫ്‌ ബോർഡ്‌ ഓഫ്‌ സ്‌കൂൾ എഡ്യൂക്കേഷന്റെ അംഗീകരമുള്ളതിനാൽ പ്ലസ്‌ടു അടിസ്ഥാനയോഗ്യതയായ എല്ലാകോഴ്‌സുകളിലും പ്രവേശനം നേടുന്നതിനും പ്രവേശനപരീക്ഷ എഴുതാനും തൊഴിലിന്‌  അപേക്ഷിക്കുന്നതിനും  കഴിയുമെന്ന്‌ വിഎച്ച്‌എസ്‌ഇ ഡയറക്ടർ പ്രൊഫ എ ഫറൂഖ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top