28 March Thursday

വെറ്ററിനറി സര്‍വകലാശാല: വിദൂരവിദ്യാഭ്യാസ, റഗുലര്‍ ഡിപ്ളോമ കോഴ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

കൊച്ചി > വെറ്ററിനറി സര്‍വകലാശാല എന്റര്‍പ്രണര്‍ഷിപ്പ്വിഭാഗം മ്യഗസംരക്ഷണ വകുപ്പ്, കന്നുകാലി വികസനബോര്‍ഡ് എന്നിവയുമായി ചേര്‍ന്ന് സാങ്കേതികവിദ്യയിലൂന്നിയുളള വിദൂരവിദ്യാഭ്യാസകോഴ്സുകളും റഗുലര്‍കോഴ്സുകളും നടത്തുന്നു.

ബഫല്ലോ ബ്രീഡിങ് ഫാം (കുരിയോട്ടുമല, കൊല്ലം), കുളത്തുപുഴ കന്നുകാലി ഫാം (കൊല്ലം),  മ്യഗസംരക്ഷണ പരിശീലനകേന്ദ്രം ( തലയോലപ്പറമ്പ്, കോട്ടയം) എന്നിവിടങ്ങളിലാണ്വെറ്ററിനറി സര്‍വകലാശാല കോഴ്സുകളാരംഭിക്കുന്നത്. എസ്എസ്എല്‍സി പാസായവര്‍ക്ക്  അപേക്ഷിക്കാം. പൌെള്‍ട്രി എന്റര്‍പ്രണര്‍ഷിപ്പ്, ഡയറിഎന്റര്‍പ്രണര്‍ഷിപ്പ് ഡിപ്ളോമ കോഴ്സുകളാണ് വിദൂരവിദ്യാഭ്യാസ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കുരിയോട്ടുമല ഫാമിലും തലയോലപ്പറമ്പ് മ്യഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും ആരംഭിക്കുന്നത്.  ഒരുവര്‍ഷംദൈര്‍ഘ്യമുളളകോഴ്സിന് ഒരു സെമസ്റ്ററില്‍ ഒരാഴ്ചവീത ംകോണ്‍ടാക്ട് ക്ളാസ്സുകളുണ്ടാകും. മലയാളത്തിലുളള കോഴ്സിന് പ്രായപരിധിയില്ല.

ക്ഷീരമേഖലയില്‍സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും വ്യവസായികാടിസ്ഥാനത്തിലുളള ഡയറി ഫാമിംഗ് പ്രോത്സാഹിപ്പിക്കാനും കമേഴ്സ്യല്‍ ഡയറിഫാമിങ്ങില്‍ ആറുമാസത്തെ റെഗുലര്‍കോഴ്സും മൂന്ന് ഫാമുകളിലും കേന്ദ്രീകരിച്ച് നടത്തുന്നതാണ്. കുളത്തുപുഴ കന്നുകാലി ഫാമില്‍ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡിപ്ളോമ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിലും കമേഴ്സ്യല്‍ ഡയറി ഫാമിങ്ങില്‍ ആറു മാസത്തെ റെഗുലര്‍ ഡിപ്ളോമ കോഴ്സും ആരംഭിക്കും. 

അപേക്ഷാഫോറം അതാത് ഫാമുകളില്‍ നിന്നും വെറ്ററിനറി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സ്മൌ.മര.ശി സന്ദര്‍ശിക്കുക. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 23. വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിന് 5000 രൂപയും, റെഗുലര്‍ പ്രോഗ്രാമിന് 10000 രൂപയുമാണ് ഫീസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top