16 April Tuesday
യുപിഎസ‌്സി–- 2019 പരീക്ഷാ കലണ്ടർ പുതുക്കി

സിവിൽ സർവീസ‌് പ്രിലിമിനറി: ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

തിരുവനന്തപുരം  > യൂണിയൻ പബ്ലിക‌് സർവീസ‌് കമീഷൻ (യുപിഎസ‌്സി) 2019 ലെ പരീക്ഷാ കലണ്ടർ പുതുക്കി പ്രസിദ്ധീകരിച്ചു. സിവിൽ സർവീസ‌് പ്രിലിമിനറി പരീക്ഷയ‌്ക്ക‌് ഫെബ്രുവരി 19 മുതൽ അപേക്ഷ ക്ഷണിക്കും. മാർച്ച‌് 18 വരെ അപേക്ഷിക്കാം. ജൂൺ രണ്ടിനായിരിക്കും പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ സെപ‌്തംബർ 20 മുതൽ അഞ്ച‌് ദിവസം നടത്തുമെന്ന‌് യുപിഎസ‌്സി വ്യക്തമാക്കി. അതേസമയം, സിവിൽ സർവീസിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. 

നാഷണൽ ഡിഫൻസ‌് അക്കാദമിയിലേക്കും (എൻഡിഎ) നേവൽ അക്കാദമിയിലേക്കും (എൻഎ)  പ്രവേശനത്തിന‌് ജനുവരി ഒമ്പതിന‌് അപേക്ഷ ക്ഷണിക്കും. ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. ഏപ്രിൽ 21 നായിരിക്കും പ്രവേശന പരീക്ഷ.  2019 ലെ എൻഡിഎ–- എൻഎ രണ്ടാംഘട്ട പ്രവേശനത്തിന‌് ആഗസ‌്ത‌് ഏഴുമുതൽ അപേക്ഷ ക്ഷണിക്കും. സെപ‌്തംബർ മൂന്നുവരെ അപേക്ഷിക്കാം.

പരീക്ഷ  നവംബർ 17ന‌ാണ‌്. സെൻട്രൽ ആംഡ‌് പൊലീസ‌് ഫോഴ‌്സിലേക്ക് 2019 ലെ പ്രവേശന പരീക്ഷയ‌്ക്ക‌് ഏപ്രിൽ 24 മുതൽ മെയ‌് 20 വരെ അപേക്ഷിക്കം. ആഗസ‌്ത‌് 18നായിരിക്കും പ്രവേശന പരീക്ഷ.  യുപിഎസ‌്സി പുതുക്കിയ 2019ലെ പരീക്ഷാ കലണ്ടറിൽ ഇരുപതിലേറെ പ്രവേശന പരീക്ഷകളുടെ തീയതികൾ വ്യക്തമാക്കിയിട്ടുണ്ട‌്. വിശദവിവരങ്ങൾ: www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top