25 April Thursday

യുകെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ‌ വിഭാ​ഗത്തിന്റെ പിഎച്ച്ഡി സ്കോളർഷിപ്പ് നേടി മലയാളി

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ലിജിൻ ജോസഫ്

ലണ്ടൻ> യുകെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ‌ വിഭാ​ഗത്തിന്റെ (UKRI) INSPIRE പിഎച്ച്ഡി സ്കോളർഷിപ് നേടി മലയാളി ​ഗവേഷണ വിദ്യാർഥി. ചങ്ങനാശേരി സ്വദേശിയായ ലിജിൻ ജോസഫാണ് അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

സതാംപ്ടൺ സർവകലാശാലയിലെ നാഷണൽ ഓഷ്യാനോഗ്രാഫിക് സെന്ററിൽ ​ഗവേഷണം നടത്തുന്നതിനായുള്ള സ്കോളർഷിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ മൺസൂണുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ലിജിൻ ​ഗവേഷണം നടത്തുന്നത്. പ്രതിവർഷം 25,500 പൗണ്ട് (ഏകദേശം 2,600,433 INR) ആണ് സ്കോളർഷിപ് തുകയായി ലഭിക്കുക. 3.5 വർഷത്തേക്ക് പ്രതിവർഷം 18,622 പൗണ്ട് (ഏകദേശം 1,899,030 INR) വീതം മറ്റു ചെലവുകൾക്കായും ലഭിക്കും.

രണ്ട് വർഷം മുമ്പ്, ഫ്രഞ്ച് സർക്കാർ ധനസഹായം നൽകിയ മേക്ക് ഔർ പ്ലാനറ്റ് ഗ്രേറ്റ് എഗെയ്ൻ സ്‌കോളർഷിപ്പും ലിജിന്  ലഭിച്ചിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്‌സ് ബിരുദവും വെസ്റ്റേൺ ബ്രിട്ടാനി സർവകലാശാലയിൽ നിന്ന് ഇത് ഓഷ്യൻ ആന്റ് ക്ലൈമറ്റ് ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും നേടിയ ലിജിൻ വിവിധ ജേർണലുകളിൽ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top