24 April Wednesday
പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്

പുതുക്കിയ പരീക്ഷാ മാർ​ഗനിർദേശങ്ങൾ യുജിസി പ്രസിദ്ധീകരിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


തിരുവനന്തപുരം
കോവിഡ്‌ രണ്ടാംതരംഗ വ്യാപന പശ്ചാത്തലത്തിൽ  പരീക്ഷാ മാർഗനിർദേശങ്ങൾ പുതുക്കി ഇറക്കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ (യുജിസി). ചില മാധ്യമങ്ങളിൽ ഇത്തരത്തിൽ പരീക്ഷാ മാർഗനിർദേശങ്ങൾ പുതുക്കിയെന്ന രീതിയിൽ വന്ന വർത്തകൾ വ്യാജമാണെന്ന്‌ യുജിസി വ്യക്തമാക്കി. പരീക്ഷയെക്കുറിച്ചുള്ള യുജിസി മാർഗനിർദേശങ്ങൾ സംബന്ധിച്ച തെറ്റായ വാർത്തകൾ ചില അച്ചടി, ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അക്കാദമിക് കലണ്ടർ, പരീക്ഷകൾ തുടങ്ങിയവയ്‌ക്കുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞവർഷം അതത് സമയത്ത് പ്രസിദ്ധീകരിച്ചിരുന്നു. മെയ് മാസത്തിൽ നടത്താനിരുന്ന ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റിവയ്ക്കാൻ മെയ് ആറിന് സർവകലാശാലകളോട് അപേക്ഷിച്ചിരുന്നതായും യുജിസി  ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. 

പകർച്ചവ്യാധികൾക്കിടയിൽ വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിന് കോവിഡ് ടാസ്‌ക് ഫോഴ്സും ഹെൽപ്പ് ലൈനുകളും രൂപീകരിക്കാൻ കമീഷൻ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടും  നിർദേശിച്ചിരുന്നു. സാനിറ്റൈസേഷൻ, മാസ്‌ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയുൾപ്പെടെയുള്ള  കോവിഡ് മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്  സർവകലാശാലകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top