19 April Friday

പ്ലസ്‌വൺ ട്രാൻസ്ഫർ അലോട്ട്‌മെന്റ് ഫലം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

തിരുവനന്തപുരം
പ്ലസ്‌വൺ ട്രാൻസ്ഫർ അലോട്ട്‌മെന്റ് ഫലം തിങ്കളാഴ‌്ച രാവിലെ പത്ത് മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തും.  TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യതാസർട്ടിഫിക്കറ്റ്,ടിസി, സ്വഭാവസർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ ജൂലൈ മൂന്നിന് വൈകിട്ട് നാലിനു പ്രവേശനം നേടണം.

ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയോടൊപ്പം പത്ത് ശതമാനം മാർജിനൽ വർധനവിലൂടെയുണ്ടാകുന്ന സീറ്റുകളും ചേർന്ന വേക്കൻസി മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ രണ്ടിന് രാവിലെ പത്തിന് അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.  അവസാന അലോട്ട്‌മെന്റിലും അപേക്ഷ നൽകിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതിന് നിലവിലുള്ള അപേക്ഷ പുതുക്കണം.  നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും മാറ്റിനൽകാം.
 
സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂൾ/ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളൂ.  സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ നാലിന് വൈകിട്ട് നാലുവരെ പുതുക്കൽ ഫോം സമർപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top