29 March Friday

തൃശൂര്‍ ഗവ. മെഡി.കോളേജില്‍ പ്രവേശനം 26 മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

തൃശൂര്‍ > ഗവ. മെഡിക്കല്‍ കോളേജില്‍ 2017ലെ എംബിബിഎസ് പ്രവേശനം 26, 27, 28 തീയതികളില്‍ അലുമ്നി അക്കാദമിക് ഓഡിറ്റോറിയത്തില്‍ നടത്തും. ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രവേശനനടപടികള്‍. അലോട്ട്മെന്റ് ലഭിച്ചവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം എത്തണം. ഹാജരാക്കേണ്ട അസല്‍ രേഖകള്‍: അഡ്മിറ്റ് കാര്‍ഡ് (എന്‍ട്രന്‍സ് പരീക്ഷയുടെ), സെലക്ഷന്‍ മെമ്മോ, എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റ് (പ്ളസ്ടു/സിബിഎസ്ഇ/തത്തുല്യ യോഗ്യത), പാസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് രസീതി, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് സ്വാഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്സി/എസ്ടി/ആന്‍ഡ് ഒഇസി), പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തതിന്റെരേഖകള്‍ (ഹെപ്പറ്റൈറ്റിസ് ബി/ചിക്കന്‍പോക്സ്/എംഎംആര്‍), ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (അസി. സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഗവ. ഡോക്ടര്‍ നല്‍കിയത്), മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, ഫോട്ടോ രണ്ടെണ്ണം, മുദ്രപത്രം (50 രൂപയുടെ 4 എണ്ണം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top