29 March Friday

വിദ്യാര്‍ഥികള്‍ക്കുള്ള അഭിരുചിപരീക്ഷ: രജിസ്ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 1, 2016

തിരുവനന്തപുരം > പത്തുമുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി നടത്തിവരുന്ന ഓണ്‍ലൈന്‍ അഭിരുചി പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 

ഒരു വിദ്യാര്‍ഥിക്ക് 100 രൂപയാണ് ഫീസ്. ഇംഗ്ളീഷിലോ, മലയാളത്തിലോ പരീക്ഷ എഴുതാം. ഒന്നര മണിക്കൂറാണ് സമയം. എസ്ഐഇടിയുടെ വെബ്പോര്‍ട്ടല്‍ സംവിധാനമാണ് ഇതിന് ഉപയോഗിക്കുക. സ്വകാര്യ ഏജന്‍സികള്‍ ഇത്തരം പരീക്ഷകള്‍ക്ക് 700 രൂപവരെ ഫീസ് ഈടാക്കാറുണ്ട്.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും പഠനശേഷി, ഭാഷാശേഷി, ഓര്‍മശക്തി, ചിന്താശേഷി, ഭാവന, വ്യക്തിത്വസവിശേഷതകള്‍ തുടങ്ങിയവ വിലയിരുത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഓണ്‍ലൈനായി ലഭിക്കും. (ഫോണ്‍: 0471 2338541, 2338540).   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top