19 April Friday

എസ്എസ്എല്‍സി ഫലമറിയാന്‍ കൈറ്റ്‌ പോര്‍ട്ടലും ‘സഫലം’ മൊബൈല്‍ ആപ്പും

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

തിരുവനന്തപുരം > എസ്‌എസ്‌എൽസി ഫലം ചൊവ്വാഴ്‌ച പകൽ രണ്ടിന്‌ പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ പ്രഖ്യാപിക്കും.   www.result.kite.kerala.gov.in  പ്രത്യേക പോർട്ടൽ വഴിയും ‘സഫലം 2020' മൊബൈൽ ആപ് വഴിയും ഫലമറിയാൻ  കൈറ്റ്‌ സംവിധാനം ഒരുക്കി. 

വ്യക്തിഗത ഫലത്തിനു പുറമെ സ്കൂൾ, -വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള ഫല അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്' എന്ന ലിങ്കുവഴി ലോഗിൻ ചെയ്യാതെതന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ "Saphalam 2020’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത്‌ വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ  ട്രാഫിക് ഒഴിവാക്കി എളുപ്പം ഫലം ലഭിക്കാൻ സഹായിക്കും.  കോവിഡ്–- 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂർണ' ലോഗിനുകളിലും അതത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top