തിരുവനന്തപുരം > എസ‌്എസ‌്എൽസി ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. മെയ‌് രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കുമെന്നാണ‌് വിവരം. മാർക്കുകൾ അപ‌്‌ലോഡ‌് ചെയ്യുന്നതുമടക്കമുള്ള നടപടികൾ നാലുദിവസംകൊണ്ട‌് പൂർത്തിയാകുമെന്ന‌് പരീക്ഷാഭവൻ അറിയിച്ചു. തുടർന്ന‌് ബോർഡ‌് മീറ്റിങ‌് ചേർന്ന‌് ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി തീരുമാനിക്കും. മുല്യനിർണയ കേന്ദ്രങ്ങളിൽ നിന്നുള്ള മിസിങ‌്മാർക്കുകൾ കണ്ടുപിടിക്കുന്നത‌് വ്യാഴാഴ‌്ച പൂർത്തിയായി. മിസ്സിങ‌് മാർക്കുകളുടെ കൂട്ടിച്ചേർക്കൽ വെള്ളിയാഴ‌്ചയോടെ പൂർത്തിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..