18 April Thursday

എസ്‌എസ്‌എൽസി, പ്ലസ്‌ടു
മൂല്യനിർണയം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


തിരുവനന്തപുരം
രണ്ടാം വർഷ ഹയർ സെക്കൻഡറി, എസ്‌എസ്‌എൽസി പരീക്ഷകളുടെ മൂല്യനിർണയം സംസ്ഥാനത്ത്‌ പൂർത്തിയായി.  പ്ലസ്‌ടുവിൽ ഒരു കേന്ദ്രത്തിലെ ടാബുലേഷൻ മാത്രമാണ്‌ ബാക്കിയുള്ളത്‌. ഇത്‌ തിങ്കളാഴ്‌ച നടക്കുമെന്ന്‌ ഹയർ സെക്കൻഡറി ജോയിന്റ്‌ ഡയറക്ടർ ഡോ. വിവേകാനന്ദൻ അറിയിച്ചു.എസ്‌എസ്‌എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയും പൂർത്തിയായിട്ടുണ്ട്‌. ഏതാനും കേന്ദ്രങ്ങളിലെ ടാബുലേഷൻ ബാക്കിയുണ്ട്‌. ഇത്‌ അടുത്ത പ്രവൃത്തി ദിനത്തിൽത്തന്നെ തീർക്കാനാകുമെന്ന്‌ പരീക്ഷാഭവൻ അധികൃതർ വ്യക്തമാക്കി. 

ഹയർ സെക്കൻഡറിയിൽ പ്രാക്ടിക്കൽ പരീക്ഷ തിങ്കളാഴ്‌ച ആരംഭിച്ച്‌ ജൂലൈ 12ന്‌ അവസാനിച്ചശേഷം അവയുടെ മാർക്ക്‌കൂടി ഹയർ സെക്കൻഡറി പരീക്ഷാ സെർവറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌ത്‌ പരീക്ഷാബോർഡ്‌ കൂടിയശേഷം ജൂലൈ മൂന്നാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. എസ്‌എസ്‌എൽസിക്ക്‌ ഐടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിച്ചതിനാൽ ടാബുലേഷൻ ജോലികൾ പൂർത്തിയാക്കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിൽ നടത്താൻ കഴിയും. ഗ്രേസ്‌ മാർക്ക്‌ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ ഇതുസംബന്ധിച്ച്‌ സർക്കാർ തീരുമാനം വന്നശേഷമേ ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയിൽ തീരുമാനമാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top