18 April Thursday

ആശ്വാസം ആംഗലേയം ; വിദ്യാർഥികൾക്ക്‌ കൂടുതൽ ആത്‌മവിശ്വാസം

കെ വി ഉഷ 
(അധ്യാപിക, കരിവെള്ളൂർ 
എവിഎസ് ജിഎച്ച്‌എസ്‌എസ്‌)Updated: Tuesday Mar 14, 2023


എസ്‌എസ്‌എൽസിയുടെ രണ്ടാം ദിനത്തിലെ ഇംഗ്ലീഷും വിദ്യാർഥികൾക്ക്‌ കൂടുതൽ ആത്‌മവിശ്വാസം പകരുന്നതായി. വിവര സാങ്കേതിക വിദ്യയുടെ വരവോടുകൂടി ഇംഗ്ലീഷ് പോലുളള വിദേശ ഭാഷകൾ കുട്ടികൾക്ക് സുപരിചിതവും അനായാസം ഗ്രഹിക്കാൻ കഴിയുന്നതുമായിരിക്കുന്നു എന്നതാണ് കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. 

മോഡൽ പരീക്ഷകളിൽ പരിചയപ്പെട്ട ചോദ്യമാതൃകകൾ പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്നതിന്‌ ഏറെ സഹായിക്കുന്നു എന്നതിനും തെളിവാണ്‌ ഇംഗ്ലീഷ്‌ പരീക്ഷ. പരീക്ഷയ്ക്കുമുമ്പ് കിട്ടിയ മൂന്ന്‌ ദിവസത്തെ ഇടവേള കൃത്യമായി വിനിയോഗിച്ച വിദ്യാർഥികൾക്ക്  ഉയർന്ന ഗ്രേഡ് വാങ്ങാൻ സാധിക്കുന്ന വിധത്തിലാണ് ഓരോ ചോദ്യവും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പഠനപ്രക്രിയയും വിലയിരുത്തൽ മാർഗങ്ങളും അവലംബമാക്കിയ പരീക്ഷ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസവും അറിവും നൽകുമെന്ന കാര്യം തീർച്ച. ഒന്നു മുതൽ അഞ്ചു വരെയുളള ചോദ്യങ്ങൾ ബാലവേല ആശയമായി പ്രതിപാദി ക്കുന്ന 'Vanka' എന്ന പാഠഭാഗത്തുനിന്നുമാണ്. ആദ്യ യൂണിറ്റിൽ ഉൾപ്പെടുന്ന Lines Written in Early Spring  കവിതയെ അടിസ്ഥാനപ്പെടുത്തിയിട്ടുളള ചോദ്യങ്ങളായിരുന്നു ആറു മുതൽ ഒമ്പതു വരെയുള്ളവ. ചെറിയ ക്ലാസുകളിൽത്തന്നെ പരിചയപ്പെട്ട visual images ന് രണ്ട് ഉദാഹരണങ്ങൾ കണ്ടെത്താനാണ് ഏഴാമത്തെ ചോദ്യം. പ്രകൃതിയുടെ സുന്ദര ചിത്രം വരച്ചുകാട്ടുന്ന കവിതയിൽനിന്നും അവ കണ്ടെത്താൻ ഒട്ടും പ്രയാസപ്പെടേണ്ടിവരുന്നില്ല. പക്ഷിയുടെ ചലനം കവിയുടെ മനസ്സിൽ നിറയ്ക്കുന്ന അളവറ്റ ആനന്ദം എട്ടാമത്തെ ചോദ്യത്തിനുളള ഉത്തരമാകുന്നു. കവിതയുടെ താളം വെളിവാക്കുന്ന ‘abab' എന്ന rhyme scheme  എല്ലാ നിലവാരത്തിലുളള കുട്ടികൾക്കും എളുപ്പം എഴുതാനായി. 11–--ാമത്തെ ചോദ്യത്തിന് നാല്‌ ചോയ്‌സ്‌ നൽകിയതും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് തുണയായി. 12, 13, 14 ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ passage ൽ നിന്നും ഒറ്റവായനയിൽത്തന്നെ കണ്ടെത്താവുന്നതേ ഉളളൂ. തന്നിട്ടുളള ആശയത്തിന്റെ അർഥം വരുന്ന വാക്ക് കണ്ടെത്താനുളള 15 –--ാമത്തെ ചോദ്യം ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കുമെങ്കിലും രണ്ടാമതൊരു വായനയിൽ ഉത്തരം mystery എന്നു കണ്ടെത്താൻ പ്രയാസമില്ല.

  26 മുതൽ 30 വരെയുള്ള ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ വിവരശേഖരണ പട്ടികയെ ആസ്പദമാക്കിയാണ്. 2009, Jayaraj, Forever Flows, Chad, Shaohong Li എന്നിവ യഥാക്രമം 26, 27, 28, 29, 30 എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ആദ്യവായനയിൽത്തന്നെ കണ്ടെത്താവുന്നതേ ഉളളൂ. ഒരുചോദ്യവും ഉത്തരവും ഉൾക്കൊളളുന്ന സംഭാഷണം റിപ്പോർട്ട് ചെയ്യാനുള്ള 31–--ാമത്തെ ചോദ്യം വളരെ സുപരിചിതമായ പ്രവർത്തനമാണ്. പല തവണ വായിച്ച് ആദ്യ പാഠം മനഃപാഠമാക്കിയ കുട്ടികൾക്ക് 31–--ാമത്തെ ചോദ്യത്തിലെ തെറ്റുകൾ തിരുത്താൻ പ്രയാസമുണ്ടാകുന്നതേയില്ല. 80 മാർക്കിനുള്ള ചോദ്യങ്ങൾക്ക്‌ മുഴുവൻ ഉത്തരമെഴുതി പൂർത്തിയാകുമ്പോൾ  
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പഠനപ്രക്രിയയും വിലയിരുത്തൽ മാർഗങ്ങളും അവലം ബമാക്കിയ പരീക്ഷ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസവും അറിവും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top