20 April Saturday

രസകരം രസതന്ത്രം

ഗീവർഗീസ് പി ജിഎച്ച്എസ്എസ്, 
നാമക്കുഴി, പിറവംUpdated: Thursday Apr 22, 2021


ശരാശരിക്കാർക്കുപോലും തികഞ്ഞ ആത്മവിശ്വാസത്തോടെ അനായാസം എ പ്ലസ് കരസ്ഥമാക്കാൻ കഴിയുന്നവിധത്തിലായിരുന്നു ബുധനാഴ്‌ചത്തെ രസതന്ത്രം ചോദ്യപേപ്പർ. സൂചനകളിൽനിന്നു തന്നെ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയുംവിധമായിരുന്നു ഭൂരിഭാഗം ചോദ്യവും. അതുകൊണ്ടുതന്നെ രസതന്ത്ര പരീക്ഷ വിദ്യാർഥികൾ ശരിക്കും ആസ്വദിച്ചു. ഫോക്കസ് ഏരിയയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പരീക്ഷയ്‌ക്ക് തയ്യാറെടുത്ത വിദ്യാർഥികൾക്കുപോലും പരമാവധി മാർക്കായ 40ൽ കൂടുതൽ മാർക്കിനുള്ള ഉത്തരങ്ങൾ എഴുതാൻ കഴിയും.

ആദ്യത്തെ ഒന്നുമുതൽ എട്ടുവരെയുള്ള ചോദ്യങ്ങളിൽ ഏഴാമത്തെ ചോദ്യം ഒഴികെ മറ്റുള്ളവ വളരെ ലളിതമായിരുന്നു. ഒമ്പതുമുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ 12ഉം 15ഉം ഒഴികെയുള്ള ആറു ചോദ്യവും ചോദ്യത്തിൽനിന്നു തന്നെ ഉത്തരം കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുംവിധമായിരുന്നു.

17 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ 21 മുതൽ 23 വരെയുള്ള ചോദ്യങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം വിദ്യാർഥികൾക്ക് വേഗത്തിൽ എഴുതിത്തീർക്കാൻ പറ്റുന്നവയായിരുന്നു. 22–-ാമത്തെ ചോദ്യം കുട്ടികളെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു.

വളരെ രസകരമായി ഒരു പദപ്രശ്നം പരിഹരിക്കുന്ന വിധത്തിലായിരുന്നു 25 മുതൽ 32 വരെയുള്ള നാലു മാർക്കിന്റെ ചോദ്യങ്ങൾ. 26–-ാമത്തെ ചോദ്യത്തിന്റെ ഉപചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കാൻ സാധിക്കില്ലെങ്കിലും ഓർഗാനിക് കെമിസ്ട്രിയിൽ തൽപ്പരരായ വിദ്യാർഥികൾക്ക് പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കുംവിധമായിരുന്നു. 29, 31, 32 ചോദ്യങ്ങൾ എല്ലാ വിദ്യാർഥികളുംതന്നെ ചെയ്തിട്ടുണ്ടാകാനാണ് സാധ്യത.

80 മാർക്കിന്റെ 32 ചോദ്യങ്ങളിൽനിന്ന് 40 മാർക്കിനുള്ളവ ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാവർക്കും കരസ്ഥമാക്കാൻ പറ്റുന്നവിധത്തിയിരുന്നു രസതന്ത്ര പരീക്ഷ. അതുകൊണ്ടുതന്നെ രസതന്ത്രത്തിന് ഈവർഷം മികച്ച ഫലം പ്രതീക്ഷിക്കാം. മോഡൽ പരീക്ഷയേക്കാൾ വളരെ എളുപ്പമായിരുന്നു ഫൈനൽ പരീക്ഷയെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികളുടെ  മുഖത്തെ സന്തോഷത്തിൽനിന്ന് വ്യക്തമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top