25 April Thursday

എംബിബിഎസ്/ബിഡിഎസ് അവസാന സ്പോട്ട് അലോട്ട്മെന്റ് നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2016

തിരുവനന്തപുരം > സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ ഓള്‍ ഇന്ത്യാ ക്വോട്ടയില്‍നിന്ന് തിരികെ ലഭിച്ച സീറ്റുകളിലേക്കും സ്റ്റേറ്റ് ക്വോട്ടയില്‍ ഒഴിവുവന്ന എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കും തിരുവനന്തപുരം, വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജിന് അധികമായി അനുവദിച്ചുകിട്ടിയ 100 സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന് അലോട്ട്മെന്റിനായി ലഭ്യമായ 50 എംബിബിഎസ് സീറ്റുകളിലേക്കും തിരുവനന്തപുരം, വര്‍ക്കല, അകത്തുമുറി ശ്രീശങ്കരാ ഡെന്റല്‍ കോളേജ് പുതുതായി സര്‍ക്കാര്‍ ക്വോട്ടയിലേക്ക് വിട്ടുനല്‍കിയ 25 ബിഡിഎസ് സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നതിനായി ഒരു സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തും. പ്രവേശനം നടത്തുന്നതിനായി ബന്ധപ്പെട്ട കോളേജ് അധികാരികള്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്ത് സന്നിഹിതരായിരിക്കും.

സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എംബിബിഎസ്/ബിഡിഎസ് കോഴ്സ് പ്രവേശനത്തിന് യോഗ്യത നേടിയതുമായ വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന് പങ്കെടുക്കാനാകുന്നതാണ്. നിലവില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അര്‍ഹതയില്ല. 

പുതുതായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 25,000 രൂപയും സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 23,000 രൂപയും സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 2,50,000 രൂപ ട്യൂഷന്‍ ഫീസും ബന്ധപ്പെട്ട മറ്റ് ചാര്‍ജുകളും സ്വാശ്രയ ഡെന്റല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 2,10,000 രൂപ ട്യൂഷന്‍ ഫീസും ബന്ധപ്പെട്ട മറ്റ് ചാര്‍ജുകളും അപ്പോള്‍ത്തന്നെ ഒടുക്കണം. വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പരുകളായ 0471–2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top