18 April Thursday

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്കോളര്‍ഷിപ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2016

തൃശൂര്‍ > സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിന് സൌത്ത് ഇന്ത്യന്‍ ബാങ്ക് സ്കോളര്‍ഷിപ് പദ്ധതി തുടങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ കോഴ്സുകള്‍ക്കു ചേരുന്നവര്‍ക്കാണ് 'എസ്ഐബി സ്കോളര്‍'  പദ്ധതി. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ട്യൂഷന്‍ ഫീസും പോക്കറ്റ്മണിയും ബാങ്ക് നല്‍കുമെന്ന് എസ്ഐബി മാനേജിങ് ഡയറക്ടര്‍ വി ജി മാത്യുവും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ തോമസ്ജോസഫും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍  സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ് ലഭിക്കും. ഫീസ് മുന്‍കൂറായി അടച്ചവര്‍ക്ക്  തുക ബാങ്കില്‍നിന്ന് തിരികെ നല്‍കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ട്യൂഷന്‍ ഫീസ് കൂടാതെ കോഴ്സ് കാലാവധിയില്‍ പ്രതിമാസം 4000 രൂപ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള മറ്റു ചെലവുകള്‍ക്കും ബാങ്ക് പണം നല്‍കും.

ബിപിഎല്‍ കുടുംബങ്ങളും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കം ബാങ്കിന് അപേക്ഷ നല്‍കണം. 

വിവരങ്ങള്‍ക്കും അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്യാനും www.southindianbank.com സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 20നു മുമ്പ് ലഭിക്കത്തക്കവിധം ദി സൌത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, എസ്ഐബി ഹൌസ്, പിബി നമ്പര്‍–28, പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് (സിഎസ്ആര്‍ സെല്‍), തൃശൂര്‍, കേരളം–680 001 എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് "SIB Scholar Application' എന്ന് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top